തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ജല അതോറിറ്റി വീണ്ടും സര്‍ക്കാരിനെ സമീപിക്കും. ജല അതോറിറ്റിയുടെ വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചതിലൂടെയുണ്ടാകുന്ന ബാധ്യത കണക്കിലെടുത്താണ് നീക്കം. ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച നിരക്ക് വര്‍ധനാ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാതിരുന്നതിനാല്‍ പ്രതിമാസം അറുനൂറുകോടിയുടെ ബാധ്യതയുണ്ടെന്നാണ് അതോറിറ്റിയുടെ വാദം.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അടക്കം എല്ലാവരുടെയും വെള്ളക്കരം കൂട്ടണമെന്ന ആവശ്യമാണ് കഴിഞ്ഞവര്‍ഷം ജല അതോറിറ്റി സമര്‍പ്പിച്ചത്. എന്നാല്‍ പ്രളയവും പിന്നാലെ തിരഞ്ഞെടുപ്പും വന്നതോടെ ഇത് പരിഗണിച്ചില്ല. ഇപ്പോള്‍ ജല അതോറിറ്റിയുടെ വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെയാണ് വെള്ളക്കര വര്‍ധന വീണ്ടും ഉന്നയിക്കാന്‍ അതോറിറ്റി വീണ്ടും ഒരുങ്ങുന്നത്.

വൈദ്യുതി ബില്‍ ഇനത്തില്‍ മാത്രം 23 കോടിയുടെ പ്രതിമാസചിലവുള്ളതിനാല്‍ ജല അതോറിറ്റിയുടെ ചിലവ് ഇനിയും വര്‍ധിക്കും. പദ്ധതിനടത്തിപ്പ് അടക്കം പ്രതിമാസം 1200 കോടിയാണ് ജല അതോറിറ്റിയുടെ ആകെ ചെലവ്. എന്നാല്‍ വെള്ളക്കരത്തില്‍ നിന്നുളളവ ഉള്‍പ്പെടെ അറുനൂറുകോടി മാത്രമാണ് വരുമാനം.

രണ്ടുലക്ഷം പൊതുടാപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യാന്‍ ആവശ്യമായി വരുന്ന ചെലവും വലുതാണ്. അധിക ചെലവുകള്‍ ജല അതോറിറ്റി ബോര്‍ഡ് യോഗം ചേര്‍ന്ന് തയ്യാറാക്കും. തുടര്‍ന്നാണ് നിരക്ക് വര്‍ധനാ നിര്‍ദേശം സര്‍ക്കാരിന് പുതുക്കി സമര്‍പ്പിക്കുക.


LEAVE A REPLY

Please enter your comment!
Please enter your name here