മാനന്തവാടി: വൈദ്യുതി നിരക്ക് വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു അധ്യക്ഷത വഹിച്ചു. ധര്‍ണ്ണ എ.ഐ.സി.സി.മെമ്പര്‍ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്ജ്, അബ്ദുള്‍
അഷറഫ്, കമ്മന മോഹനന്‍, ടി.എ.റെജി, മാര്‍ഗ്രറ്റ് തോമസ്, തങ്കമ്മ യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here