കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ അസിസ്റ്റന്റ് കമ്മിഷണര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി.), ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി.), മിസലേനിയസ് ടീച്ചര്‍, ഫീമെയില്‍ സ്റ്റാഫ് നഴ്സ്, ലീഗല്‍ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2370 ഒഴിവുകളുണ്ട്. www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം.

ഒഴിവുള്ള തസ്തികകള്‍

അസിസ്റ്റന്റ് കമ്മിഷണര്‍ (അഞ്ച് ഒഴിവുകള്‍): ഹ്യുമാനിറ്റീസ്/സയന്‍സ്/കൊമേഴ്സ് വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ഡിഗ്രി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലെവല്‍ 12 (78800-209200 രൂപ) ശമ്പളനിരക്കില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പളം:78800-209200 രൂപ.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (430 ഒഴിവുകള്‍): അതത് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി, ബി.എഡ്. ഇതേ വിഷയങ്ങളില്‍ ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചറായുള്ള പ്രവൃത്തിപരിചയം, റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ശമ്പളം: 47600-151100 രൂപ.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (1154 ഒഴിവുകള്‍): ശമ്പളം: 44900-142400 രൂപ.
മിസലേനിയസ് ടീച്ചര്‍ (564 ഒഴിവുകള്‍): ശമ്പളം: 44900-142400 രൂപ.
ലീഗല്‍ അസിസ്റ്റന്റ് (1 ഒഴിവ്): ശമ്പളം; 35400-112400 രൂപ.
ഫീമെയില്‍ സ്റ്റാഫ് നഴ്സ് (55 ഒഴിവുകള്‍): ശമ്പളം; 44900-142400 രൂപ.
കാറ്ററിങ് അസിസ്റ്റന്റ് (26 ഒഴിവുകള്‍): ശമ്പളം; 25500-81100 രൂപ.
എല്‍.ഡി. ക്ലാര്‍ക്ക് (135 ഒഴിവുകള്‍): ശമ്പളം; 19900-63200 രൂപ.


LEAVE A REPLY

Please enter your comment!
Please enter your name here