ബെംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ ഗവര്‍ണ്ണരോട് ആവശ്യം ഉന്നയിച്ചത്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് സഭയില്‍ നില്‍ക്കാനാകില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള 4 പേജുള്ള കത്ത് യെദ്യൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കി.

വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഇല്ല. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറെ അറിയിച്ചു.

അതേ സമയം കര്‍ണ്ണാടക ഗവര്‍ണ്ണര്‍ രാഷ്്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെസി വേണുഗോപാല്‍ ആരോപിച്ചു.എംഎല്‍എമാരുടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ അധികാരം സ്പീക്കര്‍ക്ക് മാത്രമാണുള്ളത്. ഗവര്‍ണ്ണര്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപ്പെട്ടുവെന്നും വേണുഗോപാല്‍ ആരോപിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here