പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി മരക്കടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചുളുഗോഡ് എങ്കിട്ടന്‍ (55) ആണ് മരിച്ചത്. വിഷംകഴിച്ച് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലേക്ക് എങ്കിട്ടന്‍ പോയിരുന്നതായും അവിടെ വെച്ചാണ് വിഷം കഴിച്ചതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. എങ്കിട്ടന് പാടിച്ചിറ സഹകരണബാങ്കില്‍ ഒരു ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും വിളനാശം വന്നതിന്റെ വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. എങ്കിട്ടന് ഒന്നരയേക്കര്‍ സ്ഥലമുള്ളതായി പറയുന്നുണ്ട്. മൃതദേഹം ബത്തേരി താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മായമ്മയാണ് ഭാര്യ. രതീഷ്, ജയേഷ്, സുമിത്ര എന്നിവരാണ് മക്കള്‍. മരുമകന്‍, കൃഷ്ണന്‍.


LEAVE A REPLY

Please enter your comment!
Please enter your name here