മാനന്തവാടി: കാട്ടിക്കുളം-ആലത്തൂര്‍ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള അപ്പീല്‍ ഹിയറിംഗ് ഓഗസ്റ്റ് 26ന് തിരുവനന്തപുരം റവന്യൂ കമ്മീഷണറേറ്റില്‍ നടക്കും. ഇന്ന് നിശ്ചയിച്ചിരുന്ന ഹിയറിംഗാണ് സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റിലേക്ക് മാറ്റിയത്. അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമപ്രകാരമാണ് 211 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 2018 ല്‍ ഇതു സംബന്ധിച്ച ഉത്തരവ് അന്നത്തെ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഇറക്കിയിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെ, സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ എതിര്‍കക്ഷികള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ പുനരാരംഭിച്ചത്.


LEAVE A REPLY

Please enter your comment!
Please enter your name here