വളരെക്കാലമായി തീർപ്പാകാതെയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ ജൂലൈ 13 ന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ദ്വൈമാസ ലോക്അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ പി. സദാശിവം അറിയിച്ചു.
കോടതി വ്യവഹാരങ്ങൾക്കു പുറമെ മോട്ടോർ വാഹന അപകട ക്ലെയിം, റവന്യൂ കേസുകൾ, ആദായവില്പന നികുതി സംബന്ധവും, വൈദ്യുതി-ജല വിതരണം (മോഷണക്കേസ് ഒഴികെ), ശമ്പളവും പെൻഷനുമുൾപ്പടെയുള്ള സർവീസ് കേസുകൾ, സർവേ അതിർത്തി തർക്കങ്ങൾ, ബാങ്കിങ്, ഇൻഷുറൻസ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴിൽത്തർക്കം, പിൻതുടർച്ചാവകാശത്തർക്കം, വസ്തു നികുതി തുടങ്ങി പല മേഖലകളിലുമുള്ള തർക്കങ്ങൾ ലോക്അദാലത്ത് കൈകാര്യം ചെയ്യും.
പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ അദാലത്തിനു മുന്നിലെത്തിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ സജീവസഹകരണം ഉണ്ടാകണമെന്ന് ഗവർണർ നിർദേശിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here