പാറശാല: മാലിന്യ സംസ്‌കരണത്തില്‍ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കി പാറശാല താലൂക്ക് ആശുപത്രി. ബയോഗ്യാസ് പ്ലാന്റ്, ബയോപാര്‍ക്ക്, ഏറോബിക് ബിന്നുകള്‍ തുടങ്ങിയവ മാലിന്യ സംസ്‌കരണത്തിനായി ആശുപത്രിയില്‍ തുടങ്ങിയ പ്രധാന പദ്ധതികളാണ്. അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംഭരിക്കുന്നതിനുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി യൂണിറ്റാണ് ബയോപാര്‍ക്ക്. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ഫര്‍ണിച്ചര്‍ വേസ്റ്റ്, ലോഹവസ്തുക്കള്‍ തുടങ്ങിയവ ഇതുവഴി തരംതിരിച്ച് സംഭരിക്കാനാകും. വേര്‍തിരിക്കുന്ന പ്ലാസ്റ്റിക് കഴുകി ഉണക്കി പാറശാല പഞ്ചായത്തിന്റെ കളക്ഷന്‍ സെന്ററില്‍ എത്തിക്കുകയും മറ്റു വസ്തുക്കള്‍ വിവിധ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററാണ് ഈ യൂണിറ്റ് നിര്‍മിച്ചത്.


LEAVE A REPLY

Please enter your comment!
Please enter your name here