പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി വാഹനം ലോക്ക് ചെയ്ത് പോകരുതെന്ന് കേരള പോലീസ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരുകയാണ്. അശ്രദ്ധ മൂലം കുട്ടികളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് ഇത് കാരണമാകും. ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മപ്പെടുത്തുകയാണ് കേരള പോലീസ്.

ഇങ്ങനെ കുട്ടികളെ കാറിലിരുത്തി പോയാല്‍ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. ഗിയര്‍/ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കപ്പെട്ടും എസി കൂളിങ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടാകും. ഇതിന് പുറമേ കുട്ടികള്‍ റോഡിലിറങ്ങി അപകടം വരുത്തി വയ്ക്കുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here