ഗ്രാമത്തില്‍ ഗ്രന്ഥാലയമൊരുക്കാന്‍ വീട്ടില്‍ നിന്ന് പുസ്തകങ്ങളുമായി വിദ്യാര്‍ത്ഥികള്‍. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേലില്‍ ഗ്രന്ഥാലയം സജ്ജമാക്കാന്‍ ചുണ്ടേല്‍ ആര്‍.സി. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഗ്രാമീണ വായനശാലയ്ക്കായി എന്റെ വീട്ടില്‍ നിന്ന് ഒരു പുസ്തകം എന്ന പദ്ധതിക്ക് സ്‌കൂളില്‍ നടന്ന വായന പക്ഷാചരണം സമാപന സമ്മേളനത്തില്‍ തുടക്കമായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ബാലഗോപാലന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വായനശാല കെട്ടിടവും അലമാരകളും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് പ്രസിഡന്റ് വി.ഉഷാകുമാരി പറഞ്ഞു. ചുണ്ടേലില്‍ വായനശാല വേണമെന്ന ആഗ്രഹം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മുന്നോട്ടു വെച്ചതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക സോഫി ജോര്‍ജ് പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here