മാനന്തവാടി ഗവ.കോളേജില്‍ പുതുതായി പണി കഴിപ്പിച്ച അക്കാദമിക്, ലൈബ്രറി ബ്ലോക്ക്, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടെയും നവീകരിച്ച ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ മനസിലാക്കി പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുന്ന മെന്റര്‍മാരാകാന്‍ അധ്യാപകര്‍ക്ക് കഴിയണം. അത്തരം അധ്യാപകര്‍ക്ക് മാത്രമേ വിദ്യാര്‍ത്ഥി മനസ്സില്‍ സ്ഥായിയായ സ്ഥാനം നേടാന്‍ സാധിക്കുകയുളളുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ മുഖ്യപ്രഭാഷണം നടത്തി.


LEAVE A REPLY

Please enter your comment!
Please enter your name here