സഹകരണ നിയമത്തിന്റെ സുവർണ ജൂബിലി  ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻസ്‌പെക്ടെഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ   സഹകരണ ഗാനം  പുറത്തിറക്കി. ജൂലൈ 12ന് സെമിനാറും അഘോഷ പരിപാടികളും തിരുവനന്തപുരത്ത് നടത്തുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മുൻ കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയും കെ.പി.സി.സി പ്രസിഡനുമായി  മുല്ലപ്പള്ളി രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും. വി.എസ് ശിവകുമാർ എം.എൽ.എ  മുഖ്യ പ്രഭാഷണം നടത്തും. നാളെയിലെ സഹകരണ രംഗത്തെ നിയമ പരിഷ്കരണത്തിന്റെ പ്രബന്ധം ഐ.സി.എം ഫാക്കലിറ്റി ബാബു പ്രബന്ധം അവതിരിപ്പിക്കും. സെമിനാറിൽ മെമ്പർമാരും സഹകാരികളും ഉൾപ്പെടെ 500 പ്രതിനിധികൾ പങ്കെടുക്കും. സുവർണ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സഹകരണ ഗാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here