വാഷിംഗ്‌ടണ്‍: കനത്ത മഴയെ തുടര്‍ന്ന്‍ വാഷിംഗ്‌ടണില്‍ വെള്ളപ്പൊക്കം. വെള്ളപ്പൊക്കത്തില്‍ റോഡ്‌ ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

ഇന്നലെയാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. നിരവധി വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെക്ക് എത്തിച്ചു.

അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയെതുടര്‍ന്ന് പോടോമിക് നദി കരകവിഞ്ഞൊഴിങ്ങിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വരും ദിവസങ്ങളില്‍ ശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ്‌ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.