പ്രണയത്തിന്റെ മനോഹരഭാവവുമായി എത്തുകയാണ് വിജയ് സേതുപതി ചിത്രം സിന്ധുബാദിലെ ഉന്നാലതാന്‍ എന്ന ഗാനം. അല്‍റുഫിയാനും പ്രിയ മാലിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പാ വിജയ്യുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍രാജയാണ്.
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. വിജയ് സേതുപതിയോടുള്ള ആരാധന നിറയുന്നതാണു കമന്റുകള്‍. ‘ഏതു ഗെറ്റപ്പും ചേരുന്നയാളാണ് മക്കള്‍ സെല്‍വനെ’ന്നാണ് ചിലരുടെ പ്രതികരണം. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തെ പുകഴ്ത്തുന്നവരും കുറവല്ല.

അഞ്ജലിയാണു ചിത്രത്തിലെ നായിക. എസ്.യു. അരുണ്‍കുമാറാണ് സംവിധാനം. റൊമാന്റിക് ത്രില്ലറായി എത്തിയ ചിത്രം തീയറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here