പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ചുരുളൻ മുടിക്കാരിയാണ് അനുപമ പരമേശ്വരൻ. അധികം ഗോസിപ്പുകള്‍ക്ക് ഇടം നല്‍കാതെ കരിയറില്‍ മുന്നേറിയിരുന്ന അനുപമ, ഗ്രിഗറിയെ നായകനാക്കി ദുല്‍ഖര്‍ നിർമിക്കുന്ന ചിത്രത്തിൽ സംവിധാന സഹായിയാണിപ്പോള്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി അനുപമ പ്രണയത്തിലാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്നാല്‍, ഇത്തരം ഗോസിപ്പുകള്‍ സര്‍വ സാധാരണമാണെന്നും ബുംറയുമായി നല്ല സൗഹൃദ൦ മാത്രമാണ് തനിക്കുള്ളതെന്നുമാണ് അനുപമ പറയുന്നത്. 1 ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറ ടിറ്ററില്‍ 25 പേരെ മാത്രമാണ് ഫോളോ ചെയ്തിരുന്നത്. അതിലൊരാളായിരുന്നു അനുപമയും.

മറ്റൊരു ചലച്ചിത്ര താരത്തെയും ബുംറ ഫോളോ ചെയ്തിരുന്നില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍, ഗോസിപ്പുകള്‍ മുറുകിയതോടെ അനുപമയെ അണ്‍ഫോളോ ചെയ്യാനും ബുംറ മടിച്ചില്ല. എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോനി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുംറയുടെ ലിസ്റ്റിലുള്ള മറ്റുള്ളവര്‍.