തിരുവനന്തപുരം : ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്നേഹികളുമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 2018 മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മില്‍ അര്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന ബോധ്യം ഉണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ആരോഗ്യമേഖലയില്‍ ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, കെ.എസ്.എ.സി.എസ് പ്രോജക്ട് ഡയറക്ടര്‍ ഡോ. രമേശ് ആര്‍, മെഡിക്കല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി എ. തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here