•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

പനമരം: 
യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പഞ്ചായത്ത് ഭരണസമതിയുടെ ദുർഭരണത്തിനും അഴിമതിക്കും കെടും കാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും മെതിരെയായിരുന്നു സമരം സംഘടിപ്പിച്ചത്. വയനാടിനെ നടുക്കിയ മഹാപ്രളയത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച പഞ്ചായത്തുകളിൽ ഒന്നായ പനമരം പഞ്ചായത്തിൽ നാളിതുവരെയായിട്ടും ആനുകൂല്യങ്ങൾ നൽകാതെ പരാതികൾ ഫയലുകളിൽ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞ രണ്ടു മാസങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടപ്പോൾ പോലും ജലനിധി പദ്ധതി ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കാൻ സാധിച്ചിട്ടില്ലെന്നും മാത്രമല്ല ജലനിധി പദ്ധതിയിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്നും പനമരം ടൗണിൽ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും യൂത്ത് കോൺഗ്രസ് ആവിശ്യപ്പെട്ടു.പഞ്ചായത്തിൽ വിവിധ ആവിശ്യങ്ങളുമായി എത്തുംന്ന ജനങ്ങളെ അകാരണമായി കാലതാമസിപ്പിക്കുംന്ന രീതിയാണ് ഉദ്യോഗസ്ഥ ഭരണ പക്ഷത്തു നിന്നുണ്ടാകുംന്നത്.
പഞ്ചായത്തിൽ എത്തുംന്ന ജനങ്ങളുടെ രാഷ്ട്രീയം നോക്കിയാണ് കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പഞ്ചായത്തിൽ ദുർഭരണമാണെന്നും ഭരണസമതിക്ക് തുടരാൻ അർഹതയില്ലെന്നും വരും ദിവസങ്ങിൽ പഞ്ചായത്തിനെതിരെയുള്ള സമരം ശക്തമാക്കാനുമാണ് തീരുമാനം.ധർണ്ണാ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.വിനയൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് റോബിൻ തറപ്പേൽ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് മുഖ്യ പ്രഭാഷണം നടത്തി. ബെന്നി അരിഞ്ചേർമല,ടി.ഉഷാകുമാരി,ബാബു വലിയപടിക്കൽ,
ഷിജുഏച്ചോം, സാബു നീർവാരം,അനുരാജ്,
വിനീഷ് മലങ്കര,ബൈജു പാലേരി തുടങ്ങിയവർ സംസാരിച്ചു.മാർച്ചിന് കെ.ടി.നിസാം,ജുനൈസ്,സച്ചിൻ, യൂസഫ്, സിജോ തുടങ്ങിയവർ നേതൃത്വം നൽകി.


പനമരം: യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പഞ്ചായത്ത് ഭരണസമതിയുടെ ദുർഭരണത്തിനും അഴിമതിക്കും കെടും കാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും മെതിരെയായിരുന്നു സമരം സംഘടിപ്പിച്ചത് …
Read More

കൽപ്പറ്റ: വയനാട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർത്ഥികൾ ക്ക് യുണീഫോം വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു -ഐ ടി ഡി പി ഓഫീസ് ഉപരോധിച്ചു …
Read More

 മാനന്തവാടി: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മരിച്ചു മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ടും, തൊണ്ടര്‍നാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും, നിലവില്‍ എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ …
Read More

      മാനന്തവാടി:  രോഗികൾക്ക് സഹായവുമായി യുവ സൈനികർ.ഒണ്ടയങ്ങാടിയിൽ  കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ രഞ്ജിമ രമേശിനാണ് ടീംവയനാടൻ സോൾജിയേഴ്സ് ഒരുലക്ഷം രൂപയുടെ ധനസഹായം നൽകിയത്.മാനന്തവാടി ഒമ്പതാം …
Read More

മാനന്തവാടി എൻസിപി ജില്ലാ പ്രസിഡന്റ‌് എം പി അനിലിന‌് ഡോക്ടറേറ്റ‌്. കണ്ണൂർ സർവകലാശാലയിൽനിന്നും വിദ്യാഭ്യാസത്തിലാണ‌് ഡോക്ടറേറ്റ‌് നേടിയത‌്‌. സെട്രൽ യൂണിവേഴ‌്സിറ്റിയിലെ ഡോ. പി കെ സുരേഷിന്റെ കീഴിലായിരുന്നു …
Read More

കൽപ്പറ്റ: കണിയാമ്പറ്റ സബ് സ്റ്റേഷനിൽ നിന്നും കൂട്ടമുണ്ട സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലെ ആറ് കെ വി ലൈൻ 110 ആക്കി മാറ്റി കമ്പി വലിച്ചിട്ടുണ്ട് …
Read More

വെള്ളമുണ്ട :പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻറെ നേതൃത്വത്തിൽ വെള്ളമുണ്ട ജി എം എച്ച് സ്കൂളിൽ പ്രളയവുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ കൊളാഷുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ പാരിസ്ഥിതിക അവബോധം വളർത്തുന്നതരത്തിലാണ്  ഈ  പരിപാടി …
Read More

ബത്തേരി മാതമംഗലം ഉള്ളിലം പണിയ കോളനിയിലെ മോഹനന്‍ (35) ആണ് ആത്മഹത്യ ചെയ്തത്. വീടിനു സമീപം തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.ഇന്ന് രാവിലെ 8 …
Read More

 പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30 വരെ ലഭിക്കുന്ന അപ്പിലുകള്‍ ജില്ലാ കലക്ടര്‍മാര്‍ പരിഗണിക്കും.ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇടക്കാല …
Read More

.മാനന്തവാടി: അറുപത് വയസ് പൂർത്തിയായ മുഴുവൻ കർഷക തൊഴിലാളികൾക്കും അധിവർഷാനുകുല്യം നൽകണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു വർഷം പൂർണ്ണമായും …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

For more Wayanad news, please visit Newswayanad.in