സിഫ് അലി, ലാല്‍, മൈഥിലി, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍.

ചെറിയ മുടക്ക് മുതലില്‍ തയാറാക്കി വലിയ വിജയം നേടിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും പ്രേഷക മനസില്‍ മായാതെ നില്‍ക്കുന്നവയാണ്. 

2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുകയാണ് സിനിമയിലെ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ്.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്  ബാബുരാജ് തന്നെയാണ്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നായിരുന്നു ഒന്നാം ഭാഗത്തിന്‍റെ ടാഗ് ലൈന്‍. 

കാളിദാസനായി ലാലും മായയായി ശ്വേത മേനോനും തിരിച്ചെത്തുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. 

ചിത്രത്തില്‍ ആഷിക് അബു അതിഥി താരമായും എത്തുന്നുണ്ട്. സോൾട്ട് ആൻഡ് പെപ്പറിലേതിന് സമാനമായി പ്രണയത്തിന് പ്രാധാന്യമുള്ള സിനിമായായിരിക്കും ബ്ലാക്ക് കോഫി.