പങ്കാളിത്ത്വ പെന്‍ഷനെതിരെ വാട്ട്ആപ്പിലും ഫെയ്‌സ്ബുക്കിലുമാണ് കുറിപ്പ് പ്രചരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.

പി.എസ്.സി. പരീക്ഷക്ക് പഠിക്കുന്നവര്‍ അറിയാന്‍…
നിങ്ങളെ സര്‍ക്കാരുകള്‍
ഷെയര്‍മാര്‍ക്കറ്റുകാര്‍ക്ക് വിറ്റുകൊണ്ടിരിക്കുന്നു.നിങ്ങള്‍ക്ക് അറിയുമോ? കര്‍ഷക തൊഴിലാളി പെന്‍ഷന്‍ – 1200 രൂപ,
വാര്‍ധക്യകാല പെന്‍ഷന്‍- 1200 രൂപ, വാര്‍ധക്യകാല പെന്‍ഷന്‍ (75 വയസ്സില്‍
കൂടുതല്‍)- 1500 രൂപ, ദേശീയ വിധവാ പെന്‍ഷന്‍ 1200 രൂപ. മന്ത്രിമാരുടെ
പേഴ്‌സണല്‍ സ്റ്റാഫിന് രണ്ടുവര്‍ഷം മാത്രം ജോലി ചെയ്താല്‍
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍.എന്നാല്‍ പി.എസ്.സി. പരീക്ഷയെഴുതി പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം
അനുഷ്ഠിച്ചാലും ഒടുവില്‍ പടിയിറങ്ങുമ്പോള്‍ യാതൊരു പെന്‍ഷനുമില്ലാതെ
വിരമിക്കേണ്ടിവരും. 2013 ഏപ്രില്‍ ഒന്നിന് നടപ്പിലാക്കിയ പങ്കാളിത്ത
പെന്‍ഷന്‍ എന്ന സംവിധാനമാണ് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി
അവതാളത്തിലാക്കിയത്. പി.എസ്.സി. ജോലി ലഭിച്ചവരെ ചൂതാട്ട
ഷെയര്‍മാര്‍ക്കറ്റിന് വിറ്റതിന്റെ പരിണത ഫലമാണ് ഇന്നത്തെ സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നത്.കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റാന്‍
കഠിന പരിശ്രമത്തിലാണ്. കയറിപ്പറ്റാത്തവര്‍ 25ഉം 75 ഉം ലക്ഷമെല്ലാം കോഴ
കൊടുത്ത് എയ്ഡഡ് സ്‌കൂളിലും മറ്റും കയറുന്നു. പക്ഷെ ജോലിയില്‍ കയറി
രണ്ടുമൂന്ന് വര്‍ഷം കഴിയുമ്പോള്‍ മാത്രമേ നിങ്ങളറിയുകയുള്ളൂ നിങ്ങളെ
ഷെയര്‍മാര്‍ക്കറ്റുകള്‍ക്ക് സര്‍ക്കാര്‍ വിറ്റിരിക്കുന്നുവെന്ന്.ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിച്ച 30 സര്‍ക്കാര്‍
ജീവനക്കാരില്‍ 21 പേര്‍ക്കും പെന്‍ഷനില്ല എന്നതാണ് …. സാംസ്‌ക്കാരിക കേരളം
ലജ്ജിക്കേണ്ട അവസ്ഥ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു തട്ടിലായതോടെ
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുത്തശ്ശി സംഘടനകളൊന്നും പുതുതായി സര്‍വീസില്‍
കയറുന്നവരുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്നതാണ്
അത്ഭുതപ്പെടുത്തുന്നത്…! ഷെയര്‍മാര്‍ക്കറ്റുകാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍
സംവിധാനം തീറെഴുതി കൊടുത്തപ്പോള്‍ പെന്‍ഷന്‍ എന്നതിനു പകരം ആന്വറ്റി
(അഥവാ ലാഭവിഹിതം) ആയി മാറി. തൊണ്ണൂറായിരത്തോളമുള്ള പങ്കാളിത്ത
പെന്‍ഷന്‍കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണുള്ളത്. ഈ പദ്ധതിയില്‍പ്പെട്ട്
നിലവില്‍ വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കാകട്ടെ ഇരുന്നൂറും
മുന്നൂറുമൊക്കെയാണ് മാസാമാസമുള്ള പെന്‍ഷന്‍ അഥവാ ആന്വിറ്റിയാണ്
ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ ശമ്പളത്തില്‍നിന്നാകട്ടെ പത്ത് ശതമാനം
പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ പിടിക്കുന്നുമുണ്ട് താനും. സത്യത്തില്‍
സര്‍ക്കാര്‍ ജീവനക്കാര്‍ ചൂതാട്ടക്കാരുടെ എച്ചില്‍ വാങ്ങാന്‍
വിധിച്ചവരായിരിക്കുകയാണ്. സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ കടുത്ത
അനീതിക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു
മാത്രമായി ചുരുങ്ങി. ഒരു ഭാഗത്ത് യു.ഡി.എഫ്.- എല്‍.ഡി.എഫ്. ഭരണകൂടങ്ങള്‍
പങ്കാളിത്ത പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി
കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ക്ക് ഓശാന പാടുന്ന രീതിയിലാണ് സര്‍വീസ്
സംഘടനകളുടെ പ്രവര്‍ത്തനം. പങ്കാളിത്ത പെന്‍ഷന്‍കാരുടെ കൈകളില്‍നിന്നും
പിരിവുകള്‍ മുടങ്ങാതെ വാങ്ങുന്ന ഇത്തരം സര്‍വീസ് സംഘടനകള്‍ ഇവരുടെ
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കില്ലെന്ന്
വ്യാപകമായി നോട്ടീസ് വിതരണവും ചെയ്യുന്നു. എന്നാല്‍ ആന്ധ്രപ്രദേശ്
സര്‍ക്കാര്‍ ക്യാബിനറ്റില്‍ വെച്ച് പങ്കാളിത്ത പെന്‍ഷന്‍
പിന്‍വലിക്കുന്നതിന് തീരുമാനമെടുക്കുകയും അതിന്റെ നടപടി ക്രമങ്ങളിലേക്ക്
കടക്കുകയും ചെയ്തത് പി.എഫ്.ആര്‍.ഡി.എ. നിയമവും പറഞ്ഞ് കള്ളപ്രചരണം
നടത്തുന്ന സര്‍വീസ് സംഘടനകള്‍ക്ക് തിരിച്ചടിയായി. അതേസമയം,
പി.എഫ്.ആര്‍.ഡി.എ. നിയമത്തില്‍ എവിടെയെങ്കിലും പങ്കാളിത്ത പെന്‍ഷന്‍
പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നില്ലെന്ന് പങ്കാളിത്ത
പെന്‍ഷന്‍കാര്‍ പറയുമ്പോള്‍ അതിന് വ്യക്തമായ മറുപടിയും സര്‍വീസ്
സംഘടനകള്‍ നല്‍കുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ പങ്കാളിത്ത
പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന ഡി.സി.ആര്‍.ജി. അടക്കമുള്ള ആനുകൂല്യങ്ങള്‍
പോലും വാങ്ങി നല്‍കുന്നതിന് സര്‍വീസ് സംഘടനകള്‍ ക്രിയാത്മകമായി
ഇടപെട്ടിട്ടില്ലെന്നും പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കിടയില്‍
ആക്ഷേപമുണ്ട്. 2013 ഏപ്രില്‍ ഒന്നിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ
പങ്കാളിത്ത പെന്‍ഷനാണ് ഷെയര്‍മാര്‍ക്കറ്റ് ചൂതാട്ടക്കാര്‍ക്ക് പുതുതായി
ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ വിറ്റരുത്. ഇടത് സര്‍വീസ്
സംഘടനകള്‍ ഇതിനെതിരെ ശക്തമായ സമരം നടത്തി. ഭരണം വന്നുകഴിഞ്ഞാല്‍
പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലില്‍ ഒഴുക്കുമെന്ന് കേരളത്തിലുടനീളം
മുദ്രാവാക്യം മുഴക്കി. സമരക്കാര്‍ക്ക് അതിന്റെ നേട്ടം ലഭിക്കുകയും
ചെയ്തു. അങ്ങനെയാണ് 2004 മുതല്‍ പദ്ധതി നടപ്പിലാക്കാതെ 2013 ഏപ്രില്‍
ഒന്ന് മുതലാക്കി മാറ്റിയത്. അതിനു മുമ്പ് ജോലിയില്‍ പ്രവേശിച്ച
ഉദ്യോഗസ്ഥരുടെയെല്ലാം ആനുകൂല്യങ്ങള്‍ സംരക്ഷിച്ചു. പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലില്‍
ഒഴുക്കുമെന്ന് മുദ്രാവാക്യം മുഴക്കിയവര്‍ ഭരണത്തിലേറിയപ്പോള്‍ പങ്കാളിത്ത
പെന്‍ഷന്‍കാരുടെ ബാക്കിയുള്ള അവകാശങ്ങള്‍ കൂടി ഹനിച്ചുകൊണ്ടിരിക്കുന്നു
എന്നതാണ് ഏറെ കൗതുകം. ഇടത്പക്ഷ അനുകൂല സര്‍വീസ് സംഘടനകളുടെ വാക്കുകളിലെ
തൊഴിലാളി വിരുദ്ധത പദ്ധതി നടപ്പിലാക്കി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഒന്ന്
വിലയിരുത്തുന്നത് നല്ലതാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പദ്ധതിക്കെതിരെ
സമരാഭാസങ്ങള്‍ നടത്തിയവര്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കെതിരെ
പുലര്‍ത്തുന്ന അപകടകരമായ മൗനവും ഭീഷണിപ്പെടുത്തലും പങ്കാളിത്ത
പെന്‍ഷനില്‍പ്പെട്ട ഉദ്യോഗസ്ഥരെ നിരാശയിലേക്ക് തളച്ചിട്ടിരിക്കുന്നു. ഇന്ന് പെന്‍ഷന്‍ വെട്ടിക്കുറക്കുന്നവര്‍ നാളെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും
അവരുടെ ശമ്പളത്തിലുമൊക്കെ കൈവെക്കും. പെന്‍ഷന്‍ ഭാരം താങ്ങാനാവില്ല
എന്ന് വാദിക്കുന്നവര്‍ ശമ്പളച്ചെലവും താങ്ങാനാവില്ല എന്നു നാളെ
സിദ്ധാന്തിക്കും. ‘ – ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്
പ്രതിപക്ഷത്തായിരിക്കുമ്പോള്‍ 2012ല്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലെ
വാക്കുകളിലെ കാണാചരടുകള്‍ വിലയിരുത്തിയാല്‍ മനസ്സിലാകും ഇടതിന്റെ വാക്കും
പൊരുളും തമ്മിലുള്ള അന്തരം. ഒരുമാസത്തെ ഗ്രോസ് സാലറി മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവും
പങ്കാളിത്ത പെന്‍ഷന്‍കാരുടെ തലയില്‍ ഇടിത്തീയായി വീണു. 80
ശതമാനം ശമ്പളവുമായി ഈ വിഭാഗം ജീവനക്കാര്‍ പ്രാരാബ്ദങ്ങളോട് മല്ലിടേണ്ട
അവസ്ഥ. ഉത്തരവിറക്കുമ്പോള്‍ എന്തുകൊണ്ട് ഈ വിഭാഗങ്ങളെ ധനകാര്യ വകുപ്പ്
മന്ത്രി കണ്ടില്ല? ആദ്യത്തെ പങ്കാളിത്ത പെന്‍ഷന്‍ ഇരയെ നിങ്ങള്‍ക്ക് അറിയുമോ? എറണാകുളം ഗവ.
ലോ കോളേജിലെ ഓഫീസ് അറ്റന്‍ഡന്റായ പി.ഐ. യൂസുഫ് വിരമിച്ചത് വെറും
കൈയ്യോടെയായിരുന്നു. പെന്‍ഷന്‍ ഇല്ലാതെ പടിയിറങ്ങിയ യൂസുഫിന്റെ ദൈന്യമുഖം
സിവില്‍ സര്‍വീസ് അധ്യായത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നു. പി.എഫ്.ആര്‍.ഡി.എ.യും എന്‍.പി.എസുകാരുടെ വിഷയങ്ങളുമെല്ലാം ഒപിഎസില്‍
പെട്ട സര്‍വീസ് സംഘടനാ നേതാക്കള്‍ക്ക് കുരുടന്‍ ആനയെ കണ്ടതുപോലെയാണ്….
അവരുടെ ഡല്‍ഹിയിലേക്കുള്ള സമരാഭാസങ്ങള്‍ കാണുമ്പോള്‍ അങ്ങനെയാണ്
തോന്നുന്നത്…. ഒന്നിനും ഒരു ആത്മാര്‍ത്ഥതയുമില്ല… അവരെ
ബാധിക്കില്ലല്ലോ ഇതൊന്നും…. അപ്പോള്‍ അവര്‍ കാട്ടിക്കൂട്ടുന്നത്
മുഴുവനും പൊറാട്ടു നാടകങ്ങള്‍ തന്നെയായി മാറും…. വെറും രണ്ടുവര്‍ഷം സര്‍വീസ് ചെയ്താല്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ
പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ലഭിക്കും.
എം.എല്‍.എ.മാര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം മാന്യമായ പെന്‍ഷന്‍.
അവരുടെ ശമ്പളത്തിലും അടുത്തിടെ വന്‍വര്‍ധനവാണ് ഉണ്ടായത്.
കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി. പരീക്ഷയെഴുതി സര്‍വീസില്‍ കയറിയ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഷെയര്‍മാര്‍ക്കറ്റുകാര്‍ക്ക് വിറ്റത്
ഒരിക്കലും അംഗീകരിക്കാനാവില്ല. ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ക്ക് 25- 30 പേഴ്‌സണല്‍ സ്റ്റാഫുകള്‍.
18ാം വയസ്സില്‍ കയറി 20ാം വയസ്സില്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ
പടിയിറങ്ങിയാല്‍ അവന് കിട്ടുന്നത് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍. നമുക്ക്
പെന്‍ഷന്‍ കിട്ടുക 60 വയസ്സാകുമ്പോഴാണെന്നോര്‍ക്കണം. ഒരു മനുഷ്യന്റെ
ശരാശരി പ്രായം വെറും 65 വയസ്സാണെന്നിരിക്കെ എന്തുകൊണ്ട്
ചൂതാട്ടക്കാര്‍ക്കായി ഇവരെ വിറ്റു. സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍കാര്‍ സംഘടിച്ചുവരികയാണ്. SNPSECK എന്ന
പേരില്‍ ഒരു സംഘടനയും ഇവര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. പങ്കാളിത്ത
പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളില്‍ മൗനം പാലിച്ച മുത്തശ്ശി സംഘടനകള്‍ക്ക്
ഇവര്‍ ഭീഷണിയായി മാറിക്കഴിഞ്ഞു. എന്തായാലും 25ഉം 75ഉം ലക്ഷമൊക്കെ കൊടുത്ത് എയ്ഡഡ് സ്‌കൂളില്‍ കയറുന്നവര്‍
ഒന്നു ആലോചിച്ചിട്ടു മാത്രം പണം കൊടുക്കാന്‍ തയ്യാറാകുക. സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ പഴയകാലം മാറിയിട്ടുണ്ട് എന്നത് നിങ്ങള്‍
മനസ്സിലാക്കേണ്ടിയിരിക്കുന്നു…. നമ്മുടെ നാടിനെ ലോണും മറ്റും തീറെഴുതിക്കൊടുക്കുന്നതിനിടെ സര്‍ക്കാര്‍
ഉദ്യോഗസ്ഥരെയും തീറെഴുതിയ കഥകള്‍ക്കു പിന്നില്‍ എത്രമാത്രം അഴിമതി
നടന്നിട്ടുണ്ടെന്ന് വരുംനാളുകളില്‍ പുറത്തുവരിക തന്നെ ചെയ്യും.


2 COMMENTS

  1. പങ്കാളിത്ത പെൻഷൻ ഒരു ദുരിതം തന്നെയാണ്. .പങ്കാളിത്ത പെൻഷൻകാരായ ഞങ്ങൾ റിട്ടയർമെന്റിന് ശേഷം എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കണം . NPS നാഷണൽ പെൻഷൻ സ്കീം എന്ന പേരിൽ ഞങ്ങളുടെ ശമ്പളത്തിൽ നിന്നു പിടിക്കുന്ന തുക ഷെയർ മാർക്കറ്റിലേയ്ക്കാണ് പോകുന്നത് :മാർക്കറ്റ് ഇടിഞ്ഞാൽ പെൻഷൻ ലഭിക്കില്ല : പങ്കാളിത്ത പെൻഷൻകാരായ ഞങ്ങൾ റിട്ടയർമെന്റിന് ശേഷം എങ്ങനെ ജീവിക്കും വയസാ കാലത്ത് തുമ്പയും എടുത്തിറങ്ങേണ്ട ആവസ്ഥയാണ് : ഈ സർക്കാർ സ്റ്റാറ്റൂട്ടറി പെൻഷൻ പുനസ്ഥാപിക്കും എന്ന് അടിയുറച്ച് വിശ്വസിക്കുന്ന

  2. കേരളത്തിന്റെ പൊതു ഖജനാവിലെ പണം കോർപ്പറേറ്റുകളും സ്വകാര്യ മേഖലയിലെ പണം ബംഗാളികളും കൊണ്ട് പോകുന്നു. സർക്കാർ ഈ അവസ്ഥ മനസിലാക്കുമെന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നത്. പങ്കാളിത്ത പെൻഷൻ എന്നത് തന്നെ ഒരു തട്ടിപ്പാണ്. കുറെപ്പേരുടെ കണ്ണീരും ശാപവും മാത്രമേ ഇതിൽ ബാക്കിയുണ്ടാവുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here