ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നും പാര്‍ലമെന്‍റിലെത്തിയ താര തൃണമൂല്‍ എംപിമാരായ മിമി ചക്രവര്‍ത്തിയും നുസ്രത് ജഹാനും സത്യപ്രതിജ്ഞ ചെയ്തു!

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച ഇരുവരും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് പാര്‍ലമെന്‍റില്‍ എത്തിയത്. 

തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജദവ്പൂരില്‍ നിന്നും മത്സരിച്ച മിമി 6,88,472 വോട്ടുകളും ബസിര്‍ഹത്തില്‍ നിന്നും മത്സരിച്ച നുസ്രത് 7,82,078 വോട്ടുകളുമാണ് നേടിയത്.

വ്യവസായി നിഖിന്‍ ജെയ്‌നുമായുള്ള വിവാഹത്തെ തുടര്‍ന്ന് തുര്‍ക്കിയിലായിരുന്ന നുസ്രത്തിന് പാര്‍ലമെന്‍റില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 

എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട ദിവസമായിരുന്നു നുസ്രത്തിന്‍റെ വിവാഹം. നുസ്രത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍  ഉറ്റസുഹൃത്തും എം.പിയുമായ മിമി ചക്രബര്‍ത്തിയും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.      

ഗ്ലാമര്‍ വേഷത്തില്‍ ആദ്യമായി പാര്‍ലമെന്‍റിലെത്തിയ ഇരുവരും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരകളായിരുന്നു. ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മ ഉള്‍പ്പടെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. 

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഇരുവരുടെയും വസ്ത്രധാരണം  വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.