Home Opinion കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ‘മോഡി’ഫൈഡ് ഇന്ത്യ

കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ‘മോഡി’ഫൈഡ് ഇന്ത്യ

56
0

2018 മാർച്ച് വരെയുള്ള കണക്കനുസരിച്ച് 2.4 ലക്ഷം കോടി രൂപയുടെ കോർപറേറ്റുകളുടെ കടമാണ് കഴിഞ്ഞ മോഡിസർക്കാർ എഴുതിത്തള്ളിയത്. ആ സന്ദർഭത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൗനാനുമതി നൽകുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ സാധാരണക്കാരായ കർഷകരുടെ കടങ്ങൾക്ക് മേലുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ വേണ്ടി മോറട്ടോറിയം പ്രഖ്യാപിച്ചത് ആർബിഐ തടഞ്ഞിരിക്കുന്നു. ഇതാണ് ‘മോഡി’ഫൈഡ് ഇന്ത്യയിലെ സാമ്പത്തിക നയം.

കേരളസർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ച് കർഷകരുടെ കണ്ണിൽ പൊടിയിടുകയല്ല വേണ്ടത്. കുറഞ്ഞത് കാർഷിക കടങ്ങളുടെ പലിശയെങ്കിലും സർക്കാർ ഏറ്റെടുത്ത് ജപ്തി നടപടികൾ പൂർണമായും ഒഴിവാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ കർഷകരോട് കാണിച്ച അനുഭാവപൂർവ്വമായ മാതൃക സ്വീകരിക്കണം. അല്ലെങ്കിൽ കർഷക ആത്മഹത്യകൾ വയനാട്ടിലും കേരളത്തിലും ആവർത്തിക്കും.

-ജയേഷ് മാനന്തവാടി ( ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മാനന്തവാടി അസംബ്ലി കമ്മിറ്റി)


LEAVE A REPLY

Please enter your comment!
Please enter your name here