ഗാ​ന്ധി​ന​ഗ​ര്‍: അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പി​നു സ​മീ​പം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം തീവ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത.

ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും കാറ്റിന്‍റെ വേഗത 135 കിലോമീറ്ററായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ച്ച്‌ ജി​ല്ല​യി​ല്‍​നി​ന്നു പ​തി​നാ​യി​ര​ത്തോ​ളം പേ​രെ ഒ​ഴി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ തീ​രം തൊ​ടു​ന്ന വാ​യു ചു​ഴ​ലി​ക്കാ​റ്റ് പോ​ര്‍​ബ​ന്ത​ര്‍, ബ​ഹു​വ​ദി​യു, വേ​രാ​വ​ല്‍, മ​ഹു​വ, ദി​യു എ​ന്നി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ശി​യ​ടി​ക്കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. 60 ലക്ഷം പേരെ ‘വായു; ചുഴലിക്കാറ്റ് ബാധുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അടിയന്തിര സാഹചര്യം നേരിടാന്‍ തീരത്ത് കര, നാവിക, വ്യോമ സേനകള്‍ ഗു​ജ​റാ​ത്ത് തീ​ര​ത്ത് സജ്ജമാണ്. വ്യോ​മ​സേ​ന​യു​ടെ സി17 ​വി​മാ​നം ജ​മു​നാ​ന​ഗ​ര്‍ മേ​ഖ​ല​യി​ല്‍ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ വൈ​ദ്യ​സം​ഘ​ത്തെ​യും സ​ജ്ജ​മാ​ക്കി. 

കൂടാതെ, കച്ച്, ദ്വാരക, പോർബന്ദർ, ജുനഗഢ്, ദിയു, ഗിർ, സോമനാഥ്, അമ്രേലി, ഭാവ്‍നഗർ എന്നീ ജില്ലകളിലെ തീരമേഖലയിൽ ശക്തമായ കടൽക്ഷോഭമുണ്ടാകും. വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളിൽ 12 മുതൽ 14 വരെ തീയതികളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. 

കേ​ര​ളം വാ​യു ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര പ​ഥ​ത്തി​ല്‍ ഇ​ല്ല. എ​ന്നാ​ല്‍, ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ല്‍ ചി​ല ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ 13 വ​രെ ക​ട​ലി​ല്‍ പോ​ക​രു​ത്. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള തീ​ര​ത്തു തി​രി​ച്ചെ​ത്ത​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​യും ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച​യും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഗുജറാത്ത് തീരത്ത് നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കും. ഇതിനായി 160 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തി. കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ ഗോവൻ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഇപ്പോൾ ഉൾവലിഞ്ഞിരിക്കുകയാണ്. കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് കര്‍ശന നിർദേശം നൽകിയിട്ടുണ്ട്. 

കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുമ്പോള്‍ ജാഗ്രതയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. വായു ചുഴലിക്കാറ്റിന്‍റെ താണ്ഡവം 24 മണിക്കൂര്‍ കാറ്റ് തുടരാനിടയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.