കോഴിക്കോട് : വയനാട് സൈൻ റെസിഡൻഷ്യൽ സ്കൂളിൽനിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും  ഡിപ്ലോമ ഇൻ ലീഡർഷിപ് & സോഷ്യൽ ചേഞ്ച് ബിരുദദാനവും നടത്തി. കോഴിക്കോട് റീജ്യണൽ സയൻസ് സെന്റർ & പ്ലാനടോറിയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ്  സൈൻ ചെയർമാൻ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുകയും ഡിപ്ലോമ പൂർത്തിയാക്കിയ  വിദ്യാർത്ഥികൾക്ക് ബിരുദ ദാനവും നിർവഹിച്ചു . വൈസ്  ചെയർമാൻ അബ്ദുള്ള ദാരിമി  സ്ഥാന വസ്ത്രവും നൽകി. മേഘാലയ മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ അംഗീകരത്തോടെയാണ് സൈൻ റെസിഡൻഷ്യൽ വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ ലീഡർഷിപ് & സോഷ്യൽ ചേഞ്ച്‌ എന്ന കോഴ്സ് സംഘടിപ്പിച്ചത്.  തുടർന്ന് എല്ലാ വിഷയത്തിലും A+ വാങ്ങിയ വിദ്യാർത്ഥികളെ  സൈൻ ഡയറക്ടർ ബ്ലാത്തൂർ അബൂബക്കർ ഹാജി  മൊമെന്റോ നൽകി ആദരിച്ചു. ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ്  മുഖ്യാതിഥിയായിരുന്നു. സൈൻ ഡയറക്ടർ ടി പി  മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജെ.ഡി.ടി.സെക്രട്ടറിയും ഫാറൂഖ് കേളേജ് മാനേജറുമായ സിപി കുഞ്ഞുമുഹമ്മദ്,കെഎം അബ്ദുള്ള, കണ്ണോളി മുഹമ്മദ്‌, ബിഷർ കെസി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ്‌ ഗസ്സാലി സ്വാഗതവും സൈൻ ഡയറക്ടർ ബോഡി അംഗവും യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയുമായ  സി.കെ. സുബൈർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here