•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

 

കൽപ്പറ്റ: പ്ലസ് വൺ സീറ്റ് അലോട്ട്മെൻറിൽ സീറ്റ് കുറഞ്ഞതിനാൽ വയനാട് ജില്ലയിൽ  ആയിരത്തിലധികം ആദിവാസി കുട്ടികൾക്ക് പഠനത്തിന് അവസരം നഷ്ടപ്പെട്ടതായി പരാതി. എല്ലാവർക്കും സീറ്റ് ലഭിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒന്നും രണ്ടും അലോട്ട്മെന്റ്  കഴിഞ്ഞപ്പോൾ സീറ്റ് ലഭിക്കാത്ത ആദിവാസി വിദ്യാർത്ഥികളെക്കുറിച്ച്  പട്ടികവർഗ്ഗ വികസന വകുപ്പും ‘വിദ്യാഭ്യാസ വകുപ്പും കൃത്യമായ കണക്കെടുപ്പ് നടത്തണമെന്നും  ഗീതാനന്ദനും കേരള ആദിവാസി ഫോറം  ഭാരവാഹിയായ എ. ചന്തുണ്ണിയും ആവശ്യപ്പെട്ടു. 
       സംസ്ഥാന തലത്തിൽ 80471 സീറ്റുകൾ സപ്ലിമെന്ററി അലോട്ടുമെൻറായി  മാറ്റി വെച്ചിട്ടുണ്ടങ്കിലും  വയനാട് ജില്ലക്കായി 22 37 സീറ്റുകൾ മാത്രമാണ് നീക്കിവെച്ചത്.  അതിൽ ആദിവാസി വിഭാഗത്തിന് 175 സീറ്റ് മാത്രമാണുള്ളത്. ഇതിൽ തന്നെ ഹ്യുമാനീ റ്റിസിന് 48 കോമേഴ്സിസിന് 50 സയൻസ് 77 എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചത്. പിന്നോക്കം നിൽക്കുന്ന  അടിയ പണിയ, കാട്ടുനായ്ക്ക എന്നീ വിഭാഗങ്ങളിലേറെയും  ഹ്യൂമാനിറ്റീസ് വിഷയത്തിനാണ മുൻഗണന നൽകുന്നത്.  അങ്ങനെയാവുമ്പോൾ കേവലം 48 സീറ്റുകൾ മാത്രമാണ് സപ്ലിമെന്ററി അലോട്ട്മെന്റിൽ എസ്. ടി. വിഭാഗകാർക്ക് ലഭിക്കുകയുള്ളൂ. 
        ആദിവാസി ജനസംഖ്യ കണക്കിലെടുത്ത്  പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളോ  അധിക ബാച്ചുകളോ ആരംഭിച്ച്  ഈ പ്രതിസന്ധി പരിഹരിക്കണം. സീറ്റ് കിട്ടാത്ത ആദിവാസി കുട്ടികൾ   സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശനം നേടാറുണ്ടെങ്കിലും  സാമ്പത്തിക പരാധീനതകളാൽ പഠനം ഉപേക്ഷിക്കാറാണ് പതിവ്. സർക്കാർ  അടിയന്തരമായി വിഷയത്തിൽ ഇടപെടണം.  
വയനാട് ഒഴികെയുള്ള ജില്ലകളിൽ 6165 സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിൽ ലഭ്യമാണ്. ഇവയിൽ  എൻപത് ശതമാനം സീറ്റുകളും  ആദിവാസികൾ പ്രവേശനം നേടാത്ത നഗരങ്ങളിലാണ്.  മറ്റ് ജില്ലകളിൽ മാറ്റിവെക്കപ്പെട്ട സീറ്റുകളിലേറെയും   ഇതര വിഭാഗങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെടാനാണ് സാധ്യത. അതിനാൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നതിന് മുമ്പോ ശേഷമോ എന്ന് .ടി . സീറ്റുകൾ മറ്റ് വിഭാഗകാർക്ക് കൈമാറ്റം ചെയ്യാതെ 
 ആദിവാസി  വിഭാഗക്കാർ കൂടുതലുള്ള വയനാട് ,അട്ടപ്പാടി,  കാസർഗോഡ് തുടങ്ങിയ മേഖലകളിലേക്കും കൈമാറ്റം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു


 കൽപ്പറ്റ: പ്ലസ് വൺ സീറ്റ് അലോട്ട്മെൻറിൽ സീറ്റ് കുറഞ്ഞതിനാൽ വയനാട് ജില്ലയിൽ  ആയിരത്തിലധികം ആദിവാസി കുട്ടികൾക്ക് പഠനത്തിന് അവസരം നഷ്ടപ്പെട്ടതായി പരാതി. എല്ലാവർക്കും സീറ്റ് ലഭിക്കുന്നതിന് സർക്കാർ …
Read More

അധ്യാപക നിയമനംപേരാൽ: പേരാൽ ഗവ.എൽ.പി. സ്കൂളിൽ ദിവസവേതനത്തിൽ എൽ.പി.എസ്.എ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ബുധൻ (12.6.19) ഉച്ചക്ക് 2.30 ന് സ്കൂൾ ഓഫീസിൽ നടക്കും …
Read More

പൈലി മാനന്തവാടി:             വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജിജി പോളിന്റെ പിതാവും റിട്ടയർഡ്  അദ്ധ്യാപകനുമായ കൊമ്മയാട്    കാപ്പുംകുന്ന്   ഒറവച്ചാലിൽ പൈലി …
Read More

മാനന്തവാടി : സയ്യിദ് ശിഹാബ് തങ്ങൾ റീലീഫ് കമ്മിറ്റിയുടെ കീഴിൽ ബാലിയിൽ ഫാത്തിമ ഹജ്‌ജുമ്മ സ്മാരക ആംബുലൻസ് സർവീസ് പേരിയയിൽ ആരംഭിച്ചു.നിലവിൽ അവശ്യ ഘട്ടങ്ങളിൽ 25 കിലോമീറ്റർ …
Read More

മാനന്തവാടി: നഗരസഭയിൽ എംപ്ളോളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ടിജന്റ് വർക്കർ, സാനിറ്ററി വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യു ബോർഡ് രൂപീകരണത്തിൽ ഏകപക്ഷീയമായി അംഗങ്ങളെ നിയമിച്ച  ഭരണ …
Read More

-വെള്ളമുണ്ട പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രവർത്തന സമയത്തിന് മുമ്പ് എത്തുന്ന പാചക തൊഴിലാളികൾ, ഗോത്ര സാരഥി വാഹനത്തിലെത്തുന്ന വിദ്യാർത്ഥികൾ എന്നിവർ തെരുവുനായ ഓടിച്ച് പരുക്കേൽക്കുന്നത് നിത്യസംഭവമാണ്.  ഇതിനെതിരെ പഞ്ചായത്ത് …
Read More

കാവുംമന്ദം: കിടപ്പ് രോഗികളുടെ ആശ്രിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് മാതൃകയായി. പ്രസിഡന്റ് ഷമീം പാറക്കണ്ടിക്ക് …
Read More

മാനന്തവാടി : വയനാട് ജില്ല ഷട്ടിൽ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് മേരി മാത കോളേജ്, ഡയാന ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ആരംഭിച്ചു. മേരി മാത കോളേജ് പ്രിൻസിപ്പൾ …
Read More

മാനന്തവാടി:നിർമ്മാണ വസ്തുക്കൾക്ക് വയനാട് ജില്ലയിൽ നേരിടുന്ന ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ മാനന്തവാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലയിൽ പട്ടികവർഗ വിഭാഗങ്ങളുടെയുൾപ്പെടെ ആയിരക്കണക്കിന് …
Read More

മാനന്തവാടി: വയനാട് ആർട് ഫൗണ്ടേഷന്റെയും സോളിഡാരിറ്റി ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാനന്തവാടി ലളിതകലാ അക്കാദമിയിൽ  ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.. ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടന്നുവരുന്ന രമേഷ് എം.ആറിന്റെ …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •