•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

മാനന്തവാടി: നഗരസഭയിൽ എംപ്ളോളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ടിജന്റ് വർക്കർ, സാനിറ്ററി വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യു ബോർഡ് രൂപീകരണത്തിൽ ഏകപക്ഷീയമായി അംഗങ്ങളെ നിയമിച്ച  ഭരണ സമിതി      നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യുഡിഎഫ് കൗൺസിലർമാർ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.ബോർഡ് രൂപീകരണത്തിൽ യുഡിഎഫ് കൗൺസിലർമാരെ ഉൾപ്പെടുത്താതെ ചെയർമാൻ സി പി എം കൗൺസിലർമാരായ സ്റ്റിയറിംഗ് കമ്മിറ്റിയെ ഏകപക്ഷിയമായി പ്രഖ്യാപിച്ചതിൽ തങ്ങൾ സെക്രട്ടറിക്ക് വിയോജന കുറിപ്പ് നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് റീജ്യണൽ ജോയിന്റ് ഡയരക്ടർക്ക് പരാതി നൽകും. മുൻ സിപ്പൽ കൗൺസിൽ യോഗം കൂടിക്കാഴ്ചയുടെ മാനദണ്ഡം നിശ്ചയിക്കണമെന്നാണ് മുൻസിപ്പൽ ആക്ടിലും, റൂളിലും പറഞ്ഞിരിക്കുന്നത്.യോഗത്തിൽ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയതുമാണ്. എന്നാൽ ചെയർമാൻ മാനദണ്ഡം നിശ്ചയിക്കാൻ തയ്യാറായില്ല.സി പി എം പാർട്ടി പറയുന്നത് മാത്രമാണ് കൗൺസിൽ യോഗത്തിൽ പ്രവർത്തിക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നതിന് വേണ്ടിയാണ് ഏക പക്ഷീയമായി ഇന്റർവ്യു ബോർഡ് രൂപീകരിച്ചത്. 15 സ്ഥിര നിയമനങ്ങളാണ് നടത്താൻ പോകുന്നത്. സുതാര്യമായി നടത്തേണ്ട നിയമനങ്ങൾ ലക്ഷങ്ങൾ കോഴ വാങ്ങിച്ച് വൻ അഴിമതിക്ക് കളമൊരുക്കുകയാണ് സി പി എം നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, പി വി ജോർജ്ജ്, കടവത്ത് മുഹമ്മദ്, വി യു ജോയി, ഹരിചാലിഗദ്ധ, ശ്രീലത കേശവൻ, ഷീജ ഫ്രാൻസിസ്, സ്റ്റെർവിൻ സ്റ്റാനി എന്നിവർ പങ്കെടുത്തു.


മാനന്തവാടി : സയ്യിദ് ശിഹാബ് തങ്ങൾ റീലീഫ് കമ്മിറ്റിയുടെ കീഴിൽ ബാലിയിൽ ഫാത്തിമ ഹജ്‌ജുമ്മ സ്മാരക ആംബുലൻസ് സർവീസ് പേരിയയിൽ ആരംഭിച്ചു.നിലവിൽ അവശ്യ ഘട്ടങ്ങളിൽ 25 കിലോമീറ്റർ …
Read More

മാനന്തവാടി: നഗരസഭയിൽ എംപ്ളോളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ടിജന്റ് വർക്കർ, സാനിറ്ററി വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യു ബോർഡ് രൂപീകരണത്തിൽ ഏകപക്ഷീയമായി അംഗങ്ങളെ നിയമിച്ച  ഭരണ …
Read More

-വെള്ളമുണ്ട പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ പ്രവർത്തന സമയത്തിന് മുമ്പ് എത്തുന്ന പാചക തൊഴിലാളികൾ, ഗോത്ര സാരഥി വാഹനത്തിലെത്തുന്ന വിദ്യാർത്ഥികൾ എന്നിവർ തെരുവുനായ ഓടിച്ച് പരുക്കേൽക്കുന്നത് നിത്യസംഭവമാണ്.  ഇതിനെതിരെ പഞ്ചായത്ത് …
Read More

കാവുംമന്ദം: കിടപ്പ് രോഗികളുടെ ആശ്രിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് മാതൃകയായി. പ്രസിഡന്റ് ഷമീം പാറക്കണ്ടിക്ക് …
Read More

മാനന്തവാടി : വയനാട് ജില്ല ഷട്ടിൽ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് മേരി മാത കോളേജ്, ഡയാന ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ആരംഭിച്ചു. മേരി മാത കോളേജ് പ്രിൻസിപ്പൾ …
Read More

മാനന്തവാടി:നിർമ്മാണ വസ്തുക്കൾക്ക് വയനാട് ജില്ലയിൽ നേരിടുന്ന ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ മാനന്തവാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ജില്ലയിൽ പട്ടികവർഗ വിഭാഗങ്ങളുടെയുൾപ്പെടെ ആയിരക്കണക്കിന് …
Read More

മാനന്തവാടി: വയനാട് ആർട് ഫൗണ്ടേഷന്റെയും സോളിഡാരിറ്റി ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാനന്തവാടി ലളിതകലാ അക്കാദമിയിൽ  ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.. ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടന്നുവരുന്ന രമേഷ് എം.ആറിന്റെ …
Read More

കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. 2019-20 ബാച്ചില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കോഴ്‌സ് കാലാവധി പത്ത് മാസം …
Read More

നാല്‍പത് ശതമാനത്തിന് മുകളില്‍ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതിയിലേക്ക് സാമൂഹ്യനീതിവകുപ്പ് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ …
Read More

വയനാട്   ജില്ലയിലെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ഫുള്‍ ജാര്‍ സോഡയെക്കുറിച്ചുളള  പരാതിയും സംശയവും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്  പരിശോധന തുടങ്ങി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •