കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന അവസ്ഥയെക്കുറിച്ചു പ്രധാനമന്ത്രിയുമായും അമിത് ഷായുമായും ഗവര്‍ണര്‍ സംസാരിച്ചു. അതേസമയം തങ്ങളുടെ വിജയാഹ്ലാദപ്രകടനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പരിപാടികള്‍ നിയന്ത്രിച്ച മമതാ ബാനര്‍ജിയുടെ നടപടികളെ പ്രതിരോധിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here