ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ കണ്ടപ്പോഴേക്കും സോഷ്യല്‍ മീഡിയ തന്നെ ആന്ധ്രാ ഗവര്‍ണര്‍ ആക്കിയെന്ന്‍ മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററില്‍ ആണ് കുറിച്ചത്. 

കഴിഞ്ഞ മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് തന്‍റെ പദവിയില്‍ നിന്ന് ഒഴിയുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍ ഈ കൂടിക്കാഴ്ച കഴിഞ്ഞപ്പോഴേക്കും സോഷ്യല്‍ മീഡിയ സുഷമ സ്വരാജിനെ ആന്ധ്രാ ഗവര്‍ണറാക്കി നിയമിച്ചിരുന്നുവെന്ന് സുഷമ പറഞ്ഞു,  എന്നാല്‍ ഈ വാര്‍ത്ത‍ തെറ്റാണെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. 

‘വിദേശകാര്യ മന്ത്രി പദവിയില്‍ നിന്ന് രാജി വെയ്ക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഇതു മതിയായിരുന്നു ട്വിറ്ററിന് തന്നെ ആന്ധ്രാപ്രദേശിലെ ഗവര്‍ണറായി നിയമിക്കാന്‍’ സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. 

ആന്ധ്രാപ്രദേശ് ഗവര്‍ണറായി തന്നെ നിയമിച്ചെന്നുള്ള വാര്‍ത്തകള്‍ സത്യമല്ലെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.