ബീജിംഗ്: ബിഎംഡബ്ല്യുവിന് ഇന്ധനമടിക്കാന്‍ കോഴികളെയും താറാവുകളെയും മോഷ്ടിച്ച ‘കോടീശ്വരന്‍’ അറസ്റ്റില്‍. 

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം. 2 കോടിയിലധികം വില വരുന്ന ബിഎംഡബ്ല്യുവിന്‍റെ ഉടമസ്ഥനാണ് മോഷണങ്ങള്‍ക്ക് പിന്നില്‍. 

കഴിഞ്ഞ ഏപ്രില്‍ മുതലാണ്‌ ഇയാള്‍ ലിന്‍സ്ഹുയ് കൗണ്ടിയില്‍ നിന്നും കോഴികളെയും താറാവുകളെയും മോഷ്ടിക്കാന്‍ ആരംഭിച്ചത്. മോഷണം സ്ഥിരമായതോടെ പൊലീസിന് പരാതി ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

എന്നാല്‍, ആഡംബര വില്ലയു൦ വാഹനവുമുള്ള ‘കോടീശ്വരനാ’കും ഇതിന് പിന്നിലെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബൈക്കിലെത്തുന്ന ഒരാളാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായ പൊലീസ് ബൈക്കിനെ പിന്തുടരുകയായിരുന്നു. 

മോഷണം നടത്തി മടങ്ങുന്ന ബൈക്ക് ചെന്നെത്തുന്നത് ഇയാളുടെ വില്ലയിലാണെന്ന് മനസിലാക്കിയ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും കാറുമായി ഇയാള്‍ രക്ഷപ്പെട്ടു. 

തുടര്‍ന്ന് വില്ലയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയ പൊലീസിന് തെളിവുകള്‍ ലഭിച്ചു. ബൈക്കും മോഷണ മുതലും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ വില്ലയുടെ സമീപത്തായി പൊലീസ് നിലയുറപ്പിച്ചു. 

എന്നാല്‍, ഇതറിയാതെ വില്ലയില്‍ മടങ്ങിയെത്തിയ അന്‍പതുകാരനായ ഇയാളെ പൊലീസ് പിടി കൂടുകയായിരുന്നു. ത​ന്‍റെ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​നു​ള്ള ഗ്യാ​സ് വാ​ങ്ങു​വാ​നാ​ണ് കോ​ഴി​ക​ളെ മോ​ഷ്ടി​ച്ച​തെ​ന്ന് ഇയാള്‍ പൊലീസി​നോ​ട് സ​മ്മ​തി​ച്ചിട്ടുണ്ട്. 

കൃ​ഷി വ​ള​രെ മോ​ശ​മാ​യതോടെ നേരിയ സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടേണ്ടി വന്നു. അത്യാഡ൦ബര ജീവിതം നയിച്ചിരുന്ന ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തടുക്കാനായാണ് ചെറിയ കുറ്റകൃത്യങ്ങള്‍ ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

മോ​ഷ​ണ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ഇയാള്‍ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്.