മമ്മൂട്ടി നായകനായ ഉണ്ട സിനിമ ഈദിന് റിലീസ് ചെയ്യില്ല. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് റിലീസ് തിയതി മാറ്റിയതായുള്ള അറിയിപ്പ് ഔദ്രോഗികമായി തന്നെ അറിയിച്ചത്. ജൂണ്‍ 14നാകും സിനിമ റിലീസ് ചെയ്യുക. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ്് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here