വയനാട്ജില്ലയിൽ  കൽപ്പറ്റ ബ്ലോക്ക് ഓഫീസിന് സമീപം നിർമിച്ച  ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  നിർവഹിക്കുമെന്ന്  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിന്റെ ഭാഗമായി വിളംബര ഘോഷയാത്രയും നടക്കും. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇ.ജെ ഫ്രാൻസിസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി  നിർവ്വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി  വിജയൻ ചെറുകര , പി.പി സുനീർ, പികെ മൂർത്തി, ആർ സിന്ധു തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിക്കും .വാർത്താസമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ മുരളീധരൻ, എൻ കെ രാമകൃഷ്ണൻ, പി പി റഷീദ്, കെ വി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here