സമഗ്ര വരൾച്ച നിവാരണത്തിനായി ആവിഷ്കരിച്ച കടമാൻതോട് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കടമാൻതോട് പദ്ധതി കർമ്മസമിതി കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കടമാൻതോട് പദ്ധതിക്കുവേണ്ടി 2012 പ്രോജക്ട് തയ്യാറാക്കുകയും 2013 അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മുൻകൈയെടുത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കുകയും ചെയ്തതാണ്. അന്ന് കാര്യമായ എതിർപ്പ് പദ്ധതിക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും പദ്ധതിയുടെ പ്രാഥമിക നടപടികൾ പോലും സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് തയ്യാറായില്ല. കേരളം ഉപയോഗപ്പെടുത്താത്ത ജലത്തിനു വേണ്ടി തമിഴ്നാടും കർണാടകയും അവകാശങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ഉന്നയിച്ചു കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമായാൽ കുടിവെള്ളക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന പുൽപ്പള്ളി മുള്ളൻകൊല്ലി തുടങ്ങിയ പ്രദേശത്തുകാർക്ക് വലിയ ആശ്വാസകരമാകും. അതിനാൽ തന്നെ എത്രയും വേഗം പദ്ധതി നടപ്പാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ  കടമാൻതോട് പദ്ധതി കർമ്മ സമിതി ചെയർമാൻ  എം ആർ ജനകൻ, കൺവീനർ ജോസ് നെല്ലേടം, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here