കൽപ്പറ്റ: കൈക്കല്ലേ പരിക്കുള്ളൂ.. ജീവൻ കിട്ടിയല്ലോ. ? ഫയർ ഓഫീസർ ജോസഫ് സന്തോഷത്തോടെ ഇത് പറയുമ്പോഴും ആളികത്തുന്ന തീഗോളങ്ങൾക്കരികിൽ തന്നോടൊപ്പം ദുരന്ത നിവാരണത്തിൽ ഏർപ്പെട്ട 150 ഓളം പേരുടെയും ആശങ്ക ആ മുഖത്തുണ്ട്. കൽപ്പറ്റ സിന്ദൂർ ടെക്സ്റ്റയിൽസിന് ബുധനാഴ്ച  രാത്രി  ഏഴരയോടെ തീ പിടിച്ചപ്പോൾ കൽപ്പറ്റ ഫയർ ആന്റ്  റെസ്ക്യൂ സ്റ്റേഷനിലെ ഫയർ ഓഫീസർമാരാണ് ആദ്യമെത്തിയത്.  അപ്പോൾ തുടങ്ങിയ  രക്ഷാ പ്രവർത്തനത്തിലും ദുരന്ത നിവാരണത്തിലും ഏർപ്പെട്ടവർ പുലർച്ചെ അഞ്ചര വരെ വിശ്രമമില്ലാതെ ജോലി ചെയ്തു. പൂർണ്ണമായും തീ അണഞ്ഞെന്ന് ഉറപ്പായ ശേഷം എട്ട് മണിക്കാണ് അഗ്നിശമന സേനാ അംഗങ്ങൾ മടങ്ങിയത്. 

 .മണിക്കൂറുകൾക്ക് ശേഷം രാത്രി പത്തരയോടെയാണ് ജോസഫിനും സഹപ്രവർത്തകനായ പി.എം അനിലിനും  പരിക്കേറ്റത്. 

.മുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കാൻ ഫയർ എഞ്ചിന് ശേഷി പോരാതെ വന്നപ്പോൾ മറ്റൊരു ടാങ്കറിൽ നിന്ന് വെള്ളം ഫയർ എഞ്ചിനിലേക്ക് പമ്പ് ചെയ്ത് പ്രഷർ കൂട്ടി. നാലാം നിലയിലേക്ക് കയറി 

ആളി കത്തുന്ന തീ അണക്കാൻ  ശ്രമിക്കുന്നതിനിടെയാണ്  അഞ്ചാം നിലയിൽ നിന്ന് വലിയ ചില്ല് പൊട്ടി വീണത്.ഗ്ലാസ് തലയിൽ വീണങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ രക്ഷപ്പെട്ടു.കൈ ക്ക് ഗുരുതരമായ പരിക്ക് പറ്റിയ ജോസഫിനെ ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കി. 

 സഹപ്രവർത്തകനായ  ലീഡിംഗ് ഫയർമാൻ അനിലിന്    പരിക്ക് നിസാരമായതിനാൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടു. വയനാട് ജില്ലയിലെ ഫയർ യൂണിറ്റുകൾ കൂടാതെ   കോഴിക്കോട് ജില്ലയിലെ അഞ്ച് യൂണീറ്റുകളിൽ നിന്നും ഫയർ  ആന്റ് റെസ്ക്യൂ ടീം അംഗങ്ങൾ എത്തിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here