കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ക്വാറിയിൽ വീണ് ഗൃഹനാഥൻ മരിച്ചു .
 
പടിഞ്ഞാറത്ത അരമ്പറ്റകുന്ന് ക്വാറി കുളത്തിൽ  വീണ്   പ്രദേശവാസിയായ പുതിയ . പറമ്പിൽ ജോയി  (54)യാണ് മരിച്ചത് .സ്വന്തം സ്ഥലത്ത്    മുമ്പ് പാറ പൊട്ടിച്ചിരുന്ന ക്വാറി പ്രവർത്തനം നിർത്തിയതോടെ വെള്ളം നിറഞ്ഞപ്പോൾ ജോയി മത്സ്യകൃഷി ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച്ച   വൈകുന്നേരം  മീനിന് തീറ്റ കൊടുക്കാൻ പോയപ്പോൾ കാൽ വഴുതി വീണാണ് അപകടം.    പോലീസും ഫയർഫോഴ്സും തുർക്കി ജീവൻ രക്ഷാസമിതിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.രണ്ട് മണിക്കൂർ കഴിഞ്ഞ് മൃതദേഹമാണ് ലഭിച്ചത്. ഞായറാഴ്ചയും കൽപ്പറ്റ മണിയങ്കോട് മറ്റൊരാളും ക്വാറിയിലെ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here