കൽപ്പറ്റ: നടി മഞ്ജു  വാര്യർ വീടുകൾ നിർമ്മിച്ചു നൽകാമെന്ന പേരിൽ വാഗ്ദാനം ചെയ്ത്   വഞ്ചിച്ചെന്ന്  ആദിവാസികളുടെ പരാതി .വയനാട്    പനമരം പരക്കുനി കോളനിയിൽ വീടുകൾ നിർമ്മിച്ചു നൽകാമെന്ന് 2017 ന് എഗ്രിമെന്റ് വച്ചതാണ് .എന്നാൽ മഞ്ജു വാര്യർ   വഞ്ചിച്ചെന്നും  ആദിവാസികൾ കൽപ്പറ്റ   പ്രസ്സ്  ക്ലബ്ബിൽ   വാർത്താ  സമ്മേളനത്തിൽ പറഞ്ഞു .കബളിപ്പിക്കപ്പെട്ട ആദിവാസികൾ ഈ മാസം 13ന് നടി   മഞ്ജു വാര്യരുടെ  തൃശൂരിലെ വീടിന് മുൻപിൽ കുടിൽ കെട്ടി സമരം നടത്തും.  പൊതു പ്രവർത്തകൻ  ജോമോൻ പുത്തൻപുരക്കലിന്റെയും പനമരം ഗ്രാമ പഞ്ചായത്തംഗവും സി.പി.എം. പ്രാദേശിക നേതാവുമായ   എം.ജെ. ചാക്കോയുടെയും  നേതൃത്വത്തിലാണ് ആദിവാസികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here