കോട്ടയം: അഡ്വ. ബിഎ ആളൂരിന്റെ ചുമതലയിലുള്ള ഐഡിയല്‍ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ‘അവാസ്തവം’ എന്ന സിനിമക്കെതിരേ കേസ്. കൊച്ചിയിലെ നടി അക്രമിക്കപ്പെട്ട സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ സിനിമയുടെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവയാണ് എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ സംവിധായകന്‍ സലീം ഇന്ത്യയാണ് കേസില്‍ എതിര്‍ കക്ഷി. ആളൂരിന്റെ കഥയില്‍ തിരക്കഥയൊരുക്കി സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന നടന്‍ ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും ദിലീപ് വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്നും സലിം ഇന്ത്യ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.ഐഡിയല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ 10 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെതിരേ കേസ് വന്നിരിക്കുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here