ടൊവീനോ നായകനായി എത്തുന്ന സലിം അഹമ്മദ് ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ടിംങ് സംഘത്തോടൊപ്പമുള്ള ഫോട്ടോ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച്‌ ടൊവീനോ തന്നെയാണ് ഈ കാര്യം പറഞ്ഞത്. അനു സിത്താര നായികയായ ചിത്രത്തില്‍ ചലച്ചിത്രകാരന്റെ വേഷം ടൊവിനോയും മാധ്യമ പ്രവര്‍ത്തകയുടെ വേഷം അനുവും ചെയ്യുന്നു. ‘ഒരു കുപ്രസിദ്ധ പയ്യ’നു ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്ത ചിത്രമാണ് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കടുത്ത കാലാവസ്ഥയും, രാത്രി ചിത്രീകരണങ്ങളും, യാത്രയും, ട്രെക്കിങ്ങും ചേര്‍ന്ന 41 ദിവസം നീളുന്ന ഷൂട്ടായിരുന്നു. മധു അമ്ബാട്ട്, സലിം അഹമ്മദ്, റസൂല്‍ പൂക്കുട്ടി, സന്തോഷ് രാമന്‍ തുടങ്ങിയ അതികായന്മാര്‍ക്കൊപ്പം ചേര്‍ന്ന് ‘ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ പൂര്‍ത്തിയായിരിക്കുന്നു.’റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ബിജിബാല്‍ ആണ്. പ്രധാനമായും കാനഡയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിനിന്റെ ക്യാമറ ചെയ്തത് മധു അമ്ബാട്ട് ആണ്.


LEAVE A REPLY

Please enter your comment!
Please enter your name here