സെഫീദ സെഫി
സൈറ്റല്‍ മന്നന്‍ രജനികാന്തിന്റെ ആദ്യനായികയായി സിമ്രാന്‍.സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സുബ്ബരാജിന്റെ പേട്ട എന്ന ചിത്രത്തിലുടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള പേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. പൊങ്കലിന് റീലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. നവാസുദ്ധീന്‍ സിദ്ധീഖി,തൃഷ,ബോബി സിന്‍ഹ തുടങ്ങിയ വലിയൊരു താര നിരതന്നെ ചിത്രത്തിനുണ്ട്. സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here