ഒരാള്‍ പ്രമേഹ രോഗിയായാല്‍ മധുരം ഒഴിവാക്കണമെന്ന് എല്ലാവര്‍ക്കും അറിയാം പക്ഷേ എന്തൊക്കെ കഴിക്കണമെന്ന് പലര്‍ക്കും അറിയില്ല അത് എന്തൊക്കെ എന്നത് കണ്ടെത്താന്‍ ആരും ശ്രമിക്കാറുമില്ല എന്നതാണ് സത്യം. മധുരമില്ലാത്ത ചായ,ഒഴിവാക്കപ്പെടുന്ന പായസങ്ങള്‍,മധുര പലഹാരങ്ങള്‍,രാത്രിയിലെ ഗോതമ്പു കൊണ്ടുള്ള ഭക്ഷണം ഇങ്ങനയാണ് ഒരു പ്രമേഹ രോഗിയുടെ ഭക്ഷണ ചര്യ.പൊതുവെ ഒരു പ്രമേഹരോഗി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിയുന്നത്ര കുറക്കുകയും പ്രോട്ടീന്‍,വൈറ്റമിന്‍, ഫൈബര്‍ അടങ്ങിയതുമായ ഭക്ഷണം ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഫൈബര്‍,പ്രോട്ടിന്‍,വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള പ്രയോജനങ്ങളെ കുറിച്ചൊന്നു മനസ്സിലാക്കാം ഒപ്പം ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ചും.
അന്നജം ഇല്ലാതെ തന്നെ രോഗിയുടെ വിശപ്പിനെ അടക്കാന്‍ കഴിയുന്നു
പ്രോട്ടീന്‍ ദഹിക്കാന്‍ സമയമെടുക്കുന്നതിനാല്‍ അധികനേരം വിശക്കാതെ ഇരിക്കാന്‍ സഹായിക്കുന്നു
ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറക്കുന്നു
ഇന്‍സുലിന്‍ എളുപ്പം പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍
തവിട്ടുള്ള ധാന്യങ്ങള്‍
ധാന്യങ്ങള്‍ തവിടോടെ ഉള്ളത് തിരഞ്ഞെടുക്കുക. ബാര്‍ളി, റാഗി, മുതിര, തവിട് കളയാതെ പൊടിച്ച ഗോതമ്പ് എന്നിവ ഉപയോഗിക്കാം. ഇവകൊണ്ട് സാധാരണ ഉണ്ടാക്കാറുള്ള ദോശ,പുട്ട്, എന്നിങ്ങനെ പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാവുന്നതാണ്.
മുളപ്പിച്ച ധാന്യങ്ങള്‍
മുളപ്പിച്ച ധാന്യങ്ങള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ചെറുപയര്‍, വന്‍പയര്‍,മുതിര,കടല,തുടങ്ങിയവ മുളപ്പിച്ച് കഴിക്കുന്നത് അവയിലേ മധുരാംശം കുറക്കുന്നതിനും ജീവകങ്ങള്‍(vitamin b, vitamin c) അമിനോ ആസിഡുകള്‍ വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു. ധാന്യങ്ങള്‍ മുളപ്പിക്കുന്നത് ദഹനത്തെ എളുപ്പമുള്ളതാക്കുന്നു. മുളപ്പിച്ച ധാന്യങ്ങളില്‍ അമിതമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങള്‍ മുളപ്പിക്കുമ്പോള്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ നിന്ന് മുളപ്പിക്കുകയും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുകയും ചെയ്യുക.
പച്ചക്കറികള്‍
പച്ചക്കറികള്‍ ഏറ്റവും അവശ്യ ഭക്ഷ്യ വസ്തുക്കളില്‍ ഒന്നാണ്. അവ വൈറ്റമിനുകളുടെ കലവറയായ പച്ചക്കറി വേവിച്ചോ സലാഡായോ,പച്ചയായോ കഴിക്കാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതും പോഷകങ്ങളുടെ കലവറയുമായ ഇവ പ്രമേഹ രോഗ നിയന്ത്രിക്കുന്നതിന് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പഴങ്ങള്‍
അധികം മധുരമുള്ള പഴങ്ങള്‍ ഒഴിവാക്കുന്നതിനോടൊപ്പം മധുരം കുറവുള്ളതും പൂര്‍ണ്ണമായും പഴുക്കാത്തതുമായ പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.നെല്ലിക്ക, വിളഞ്ഞ പേരയ്ക്ക, ചാമ്പക്ക,അത്തിപ്പഴം, മാതള നാരങ്ങ,ഞാവല്‍ പഴം എന്നിവ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.
കൊഴുപ്പ്.
ശരീരം തടിപ്പിക്കും എന്നുള്ളത് കൊണ്ട് കൊഴുപ്പ് അധികമായ ഭക്ഷണം പൊതുവെ പ്രമേഹത്തില്‍ നല്ലതല്ല. എന്നാലും മിതമായ രീതിയില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്.
സമീകൃത ആഹാരം
പ്രമേഹത്തില്‍ പൊതുവെ അല്‍പ്പ അന്നജമായ ആഹാര രീതിയാണ് നല്ലത്. അന്നജത്തിന്റെ അളവ് കുറക്കുന്നതിനോടൊപ്പം വൈറ്റമിനകളും മറ്റ് ധാതുലവണങ്ങളും ലഭിക്കുന്നുണ്ടെന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. പ്രമേഹ ജന്യമായ മറ്റുകോമ്പിനേഷനുകള്‍ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ഒക്കെ പ്രധാന പങ്കു വഹിക്കുന്നുണ്ട്. രക്തകുഴലില്‍ തടസ്സമുണ്ടാകാതെയും ഹൃദയം,വൃക്ക,കണ്ണ്,നാഡീ ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതെയുമൊക്കെ സഹായിക്കുന്നത് ഈ ലഘുപോഷകങ്ങളാണ്.
Sefidha Sefi

LEAVE A REPLY

Please enter your comment!
Please enter your name here