തിരുവനന്തപുരം: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ മികച്ച തുടക്കത്തോടെ ഇന്ത്യ. നാല് ഓവര്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്‌ടമായി. ഓപ്പണറായ കീറന്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് രണ്ടാം ഓവറില്‍ റോവ്‌മാന്‍ പവലിനെ ബൂമ്ര വീഴ്‌ത്തുകയായിരുന്നു.

നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്‌ടന്‍ ജേസന്‍ ഹോള്‍ഡര്‍ ബാറ്റിംഗ്തിരഞ്ഞെടുത്തു. നാലാം ഏകദിനത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മത്സരം ജയിച്ചാല്‍ ഇപ്പോള്‍ 21 ന് മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിയുടെ സംഘത്തിന് ആധികാരികമായി പരമ്ബര സ്വന്തമാക്കാം. ഇതേ ആത്മവിശ്വാസത്തില്‍ തന്നെയാണ് ടീം വിന്‍ഡീസും.


LEAVE A REPLY

Please enter your comment!
Please enter your name here