2022ല്‍ നടക്കുന്ന ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. 2026ല്‍ നടക്കുന്ന ലോകകപ്പിന് നേരത്തെ തന്നെ ഫിഫ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48ആക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ 2022ല്‍ നടക്കുന്ന ലോകകപ്പിലും ഇതിനു സാധ്യതയുടെന്നാണ് ഫിഫ പ്രസിഡന്റിന്റെ നിലപാട്.

ഖത്തറില്‍ ഫിഫ 48 ടീമുകളെ വെച്ചുള്ള ലോകകപ്പ് ആണ് നടത്തുന്നതെങ്കിലും ഏഷ്യയില്‍ നിന്ന് ഇരട്ടി ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഇതുവരെ 4 ടീമുകള്‍ നേരിട്ടും ഒരു ടീം പ്ലേ ഓഫ് വഴിയുമാണ് ഏഷ്യയില്‍ നിന്ന് യോഗ്യത നേടിയിരുന്നത്. 48 ടീമുകള്‍ ആണെങ്കില്‍ ഏഷ്യയില്‍ നിന്ന് 8 ടീമുകള്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഇന്ത്യയെ പോലുള്ള ടീമുകള്‍ക്ക് പ്രതീക്ഷയാണ്.

അതെ സമയം ഖത്തര്‍ ലോകകപ്പിലെ ടീമുകള്‍ 32ല്‍ നിന്ന് 48ഉയര്‍ത്തിയാല്‍ ഖത്തറിന് പുറമെ മറ്റു അയാള്‍ അറബ് രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ലോകകപ്പ് നടത്താനും ഫിഫ ഉദ്ദേശിക്കുന്നുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here