കോഴിക്കോട്: കോഴിക്കോട്ട് ആര്‍എസ്‌എസ് – സിപിഎം സംഘര്‍ഷം തുടരുന്നു. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലും വടകരയിലുമാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. പയ്യോളിയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.

ആര്‍എസ്‌എസാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചിലയിടങ്ങളില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോഴിക്കോട്, തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞികുന്ന് പ്രദേശങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇതിന്റെ തുടര്‍ച്ചയായി വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബാക്രമണവും നടന്നു. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി കെ നിധിന്റെ വീടിന് നേരെ ആക്രമണം നടത്തിയത് സിപിഎമ്മാണെന്ന് യുവമോര്‍ച്ചയും കുറ്റപ്പെടുത്തുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here