നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍. മു​രി​ക, മു​കേ​ഷ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ ഉ​ദ്യോ​സ്ഥ​രു​ടെ മു​റി​യി​ലാ​ണ് ഇ​വ​രെ കൊല്ലപ്പെട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ മ​റ്റ് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ ഇ​വ​ര്‍ ബാ​ങ്ക് മ​നേ​ജ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. മാ​നേ​ജ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​റി​യു​ടെ വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും പോ​ലീ​സ് അറിയിച്ചു.

ഡോ​ഗ് സ്ക്വാ​ഡ് ഉ​ള്‍​പ്പെ​ട്ടെ സ്ഥ​ല​ത്തെ​ത്തി വി​ശ​ദമാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.


LEAVE A REPLY

Please enter your comment!
Please enter your name here