കാലവര്‍ഷത്തില്‍ ഓഗസ്റ്റ്  28 വരെ വയനാട്ടില്‍ 77.57 കോടി രൂപയുടെ കൃഷിനാശം. 13,050 കര്‍ഷകരുടേതായി 2393.26 ഹെക്ടറിലാണ് വിളനാശം സംഭവിച്ചത്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ  വിവരം. വാഴകൃഷിയാണ് കൂടുതലും നശിച്ചത്. 69.53 കോടി രൂപയാണ് നഷ്ടം. 828.2 ഹെക്ടറിലായി 20,70,500 കുലച്ച വാഴകള്‍ നശിച്ചു. 62.11 കോടി രൂപയാണ് നഷ്ടം. 197.93 ഹെക്ടറിലായി 4,94,825 കുലയ്ക്കാത്ത വാഴകള്‍ നശിച്ച് 7.42 കോടി രൂപയുടെ നഷ്ടമുണ്ടായി.  7.81 ഹെക്ടറിലായി കായ്ഫലമുള്ള 9,769 കുമുകുകള്‍ നശിച്ച് 58.61 ലക്ഷം രൂപയാണ് നഷ്ടം. 0.28 ഹെക്ടറില്‍ കായ്ഫലമില്ലാത്ത കമുക് നശിച്ചു. 1.4 ലക്ഷം രൂപയാണ് നഷ്ടം. 1.17 ഹെക്ടറില്‍ കായ്ഫലമുള്ള 199-ഉം 0.14 ഹെക്ടറില്‍ കായ്ഫലമില്ലാത്ത 25-ഉം തെങ്ങ് നശിച്ച് 4.23 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 13.68 ഹെക്ടറിലായി 6160 റബര്‍ മരങ്ങള്‍ നശിച്ചു. 61.6 ലക്ഷം രൂപയാണ് നഷ്ടം. 13.38 ഹെക്ടറില്‍ കായ്ഫലമുള്ള 13,380 കുരുമുളകുചെടികള്‍ നശിച്ച് 26.76 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 53.32 ഹെക്ടറിലായി 58,650 കായ്ഫലമുള്ള കാപ്പിച്ചെടികള്‍ നശിച്ച് 2.05 കോടി രൂപയുടെ നഷ്ടമുണ്ടായി. 65.25 ഹെക്ടറില്‍ കപ്പകൃഷി നശിച്ചു. 13.05 ലക്ഷം രൂപയാണ് നഷ്ടം. 65 ഹെക്ടറില്‍ ഇഞ്ചികൃഷി നശിച്ച് 52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 1095.7 ഹെക്ടറില്‍ നെല്‍കൃഷി നശിച്ചു. 3.76 കോടി രൂപയാണ് നഷ്ടം. 39 ഹെക്ടറില്‍ പച്ചക്കറികൃഷി നശിച്ച് 15.6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 
കല്‍പ്പറ്റ ബ്ലോക്കില്‍ കൃഷി ഭാഗികമായി നശിച്ച് 38.1 കോടി രൂപയുടെ വിളനാശം ഉണ്ടായതായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലൗലി അഗസ്റ്റിന്‍ പറഞ്ഞു.കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയില്‍ 233.5-ഉം കോട്ടത്തറ പഞ്ചായത്തില്‍ 118.9-ഉം മുട്ടിലില്‍ 346.88-ഉം മൂപ്പൈനാട് 83.55-ഉം മേപ്പാടിയില്‍ 106.92-ഉം പൊഴുതനയില്‍ 135.3-ഉം പടിഞ്ഞാറത്തറയില്‍ 285.4-ഉം വെങ്ങപ്പള്ളിയില്‍ 108.5-ഉം വൈത്തിരിയില്‍ 462.26-ഉം തരിയോടു പഞ്ചായത്തില്‍ 210.3-ഉം ലക്ഷം രൂപയുടെ ഭാഗികകൃഷിനാശമാണ് സംഭവിച്ചത്. എന്നാൽ , തേയില, കാപ്പി, തുടങ്ങിയ വിളകളുടെ നഷ്ടം ഇതിൽ ഉൾപ്പെടുന്നില്ല.

 


LEAVE A REPLY

Please enter your comment!
Please enter your name here