ഉത്തരാഖണ്ഡ് : കടുവ സങ്കേതത്തില്‍ നിന്ന് പാതി ഭക്ഷിച്ച മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ നിന്നാണ് പാതി ഭക്ഷിച്ച നിലയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. 45കാരനായ ഷാഹിദാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടടുത്തായി ഒരു കടുവയെ കണ്ടിരുന്നു. ഇതിനെ ഉടന്‍ തന്നെ വെടിവയ്ക്കുകയും ചെയ്‌തു. ഈ മേഖലയില്‍ കടുവയുടെ ആക്രമണം വര്‍ധിച്ചു വരികയാണ് മൂന്ന് വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തിന്റെ 22മത്തെ ഇരയാണ് ഷാഹിദ്. ഈ മേഖലയില്‍ കടുവകളെ സ്ഥിരം കാണുന്നതാണ് ഇവ തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതാണ് ഗ്രാമവാസികള്‍ പരാതിപ്പെടുന്നുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here