ജൂണ്‍ 22ന് തമിഴിന്‍റെ ഇളയദളപതി വിജയിയുടെ 44ാം പിറന്നാളാണ്. എന്നാല്‍ തൂത്തുകുടിയിലെ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇത്തവണത്തെ പിറന്നാള്‍ ആഘോഷമില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. തന്‍റെ പിറന്നാള്‍ ആഘോഷിക്കരുതെന്നും വിജയ് ആരോധകരോടും നിര്‍ദേശിച്ചിട്ടുണ്ട്.

തൂത്തുക്കുടി സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട 13 പേരുടെ വീടുകളിലും നടന്‍ സന്ദര്‍ശിച്ച്‌ കുടംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഒരു ലക്ഷം രൂപ വീതം ധനസഹായവും നല്‍കിയിരുന്നു


LEAVE A REPLY

Please enter your comment!
Please enter your name here