കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌ന മറിയം ജോസഫിന്റെ തിരോധാനത്തില്‍ നേതാക്കളുടെ പ്രസ്താവനക്കെതിരെ ഹൈക്കോടതി. രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും ആവശ്യമില്ലാത്ത അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. പി.സി.ജോര്‍ജ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന ജസ്‌നയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. അതേസമയം ജസ്‌നയ്ക്കായി അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് കാണാതായത്.


LEAVE A REPLY

Please enter your comment!
Please enter your name here