കല്‍പ്പറ്റ : കോട്ടത്തറ പഞ്ചായത്തിലെ മിച്ചഭൂമി അനധികൃത കൈമാറ്റം ചെയ്യാന്‍ കൂട്ടുനിന്നത് യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്തിന്റെ ഭരണത്തെ സംബന്ധിച്ച് യാതൊരു ആക്ഷേപവും ഉന്നയിക്കാനാവാത്തതുകൊണ്ടാണ് മിച്ചഭൂമി പ്രശ്‌നത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. 20 വര്‍ഷമായി കോട്ടത്തറ വില്ലേജില്‍ നടന്ന ഭൂമി കൈമാറ്റവും വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
വില്ലേജിലെ മിച്ചഭൂമി പലരുടെയും കൈവശത്തിലാണെന്ന ആരേപാണം ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ അളവില്‍ ഭൂമിക്ക് രേഖയുള്ളവരുടെ കൈവശം കൂടുതല്‍ മിച്ചഭൂമിയാണ്. അതുകൊണ്ടുതന്നെ റവന്യഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്തണം. ജില്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കളില്‍ പലരും കുറുമ്പാലക്കോട്ടയിലെ ഭൂമിയിടപാടില്‍ പങ്കാളികളായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജില്ലയിലെ നേതാവ്, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെല്ലാം ഇടനിലക്കാരാണ്. ഈ വസ്തുത മറച്ചുവെക്കുന്നതിന് വേണ്ടിയാണ് കോട്ടത്തറ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ഏരിയാസെക്രട്ടറി എം മധു , പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മജോസഫ്, വൈസ് പ്രസിഡന്റ് വി എന്‍ ഉണ്ണികൃഷ്ണന്‍, വി ജെ ജോസ്, പ്രീത മനോജ് എന്നിവര്‍ പങ്കെടുത്തു.


LEAVE A REPLY

Please enter your comment!
Please enter your name here