സി.വി.ഷിബു

13533234_906448246147874_279666887602655265_nകല്‍പ്പറ്റ :  ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ വെബ് സൈടില്‍ അപ്‌ലോഡ് ചെയ്ത ‘വയനാട് ടൂറിസം-വേ  ബിയോണ്ട്’ വീഡിയോ 24 മണിക്കൂര്‍ കൊണ്ട് സൂപ്പര്‍ ഹിറ്റ്.  വയനട് ടൂറിസം പ്രമോഷന്‍ കൗണസിലിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് അപ്പ് ലോഡ് ചെയ്ത വീഡിയോ വെള്ളിയാഴ്ച വൈകുന്നേരം 7 മണി ആയപ്പോഴേക്കും രണ്ടര ലക്ഷം പേരാണ് കണ്ടത്. ഇപ്പോള്‍  313k വ്യൂവേഴ്സുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി തുടരുകയാണ്.  ജനങ്ങള്‍ ആവേശപൂര്‍വ്വമാണ് വീഡിയോയെ സ്വീകരിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തത് എ് ഡി.ടി.പി.സി. സെക്രട്ടറി കൂടിയായ ശീറാം സാംബശിവ റാവു പറഞ്ഞു.  താമരശ്ശേരി ചുരം, വയനാടിന്റെ പ്രകൃതി രമണീയത, ജൈവ വൈവിദ്ധ്യം, കാര്‍ഷിക പാരമ്പര്യം, ചരിത്രം, പൈതൃകം, സംസ്‌ക്കാരം, കാലാവസ്ഥ, വനസമ്പത്ത്, തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 3 മിനിട്ടും 51 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോ, ഹൈ പ്രൊഫഷണല്‍ സംവിധാനത്തിലൂടെയാണ് ചിത്രീകരിച്ചിരിക്കുകയും, എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്.  വയനാട്ടിലെ ആദിവാസി സംസ്‌ക്കാരം, ടൂറിസം രംഗത്തെ പുതിയ പദ്ധതികള്‍, സാഹസിക ടൂറിസം തുടങ്ങിയവയെല്ലാം വളരെ ഭംഗിയായി ഇതില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.  ഫെയിസ് ബുക്ക് വഴിയും, മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയും വന്‍ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്.  ‘വയനാട് ടൂറിസം  വേ  ബിയോണ്ട്’ എന്ന്  പേരിട്ടിരിക്കുന്ന വീഡിയോ, വരും ദിവസങ്ങളില്‍ ലോക വ്യാപകമായി വൈറല്‍ ആകുമൊണ് പ്രതീക്ഷിക്കുതെും സബ്ബ് കലക്ടര്‍ ശീറാം സാമ്പശിവ റാവു കേരള ഭൂഷണത്തോട് പറഞ്ഞു.  വയനാടിന്റെ ടൂറിസത്തിലെ ഒട്ടേറെ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച സബ്ബ് കലക്ടര്‍, സംസ്ഥാന ഐ.ടി.മിഷന്‍ ഡയറക്ടറായി സ്ഥലം മാറി പോകുകയാണ്.  അദ്ദേഹത്തിനുള്ള യാത്രയയപ്പ് സമ്മാനം കൂടിയാണ് സോഷ്യല്‍ മീഡിയ വീഡിയോയെ വൈറല്‍ ആക്കുന്നത്.  നിലവില്‍ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ചയാണ് വയനാടിനുണ്ടാകുത്. കൂടുതല്‍ ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വീഡിയോ സഹായകമാകുമെന്നാണ് ഡി.ടി.പി.സി. പ്രതീക്ഷിക്കുന്നത്.

 

 


LEAVE A REPLY

Please enter your comment!
Please enter your name here