സി.വി.ഷിബു

karlad-lakeകല്‍പ്പറ്റ : സ്വദേശി ദര്‍ശന്‍ എന്ന പേരില്‍ മലബാര്‍ മേഖലയ്ക്ക് വേണ്ടി പ്രത്യേക ടൂറിസം പദ്ധതി തയ്യാറായിവരുന്നു. കേന്ദ്രഗവമെന്റിന്റെ സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പ്രൊജക്ട് തയ്യാറാക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന് വേണ്ടി പ്രസാദ് എ പേരില്‍ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 73 കോടി രൂപയുടെ പദ്ധതിയും ശബരിമല, ഗവി, വാഗമ എിന്നിവയ്ക്കായി 99 കോടി രൂപയുടേയും ടൂറിസം പദ്ധതിയാണ് ഒരുങ്ങുന്നത്. ഇതില്‍ ശബരിമല, ഗവി, വാഗമ പദ്ധതികള്‍ക്കായി 19 കോടി രൂപയുടെ അഡ്വാന്‍സ് ലഭിച്ചുകഴിഞ്ഞു. ഗുരുവായൂരിനായി പ്രത്യേക പദ്ധതിക്കുള്ള ഡി.പി.ആര്‍. ടൂറിസം വകുപ്പ് തയ്യാറാക്കി കഴിഞ്ഞതായി മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്ത് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി പുതിയ നാല് സര്‍ക്ക്യൂട്ടുകള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതിരപ്പള്ളി, വാഴച്ചാല്‍, മലയാറ്റൂര്‍ സര്‍ക്ക്യൂട്ടാണ് ഇതില്‍ ഓന്നാമത്തേത്. ചേറ്റുവ, നാട്ടിക, വലപ്പാട്, മുനമ്പം, കനോലി കനാലിന്റെ മറ്റൊരു സര്‍ക്ക്യൂട്ടിനുള്ള ഡി.പി.ആറും തയ്യാറായിട്ടുണ്ട്. തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗുരുവായൂര്‍ സര്‍ക്ക്യൂട്ട് ഒരുങ്ങുന്നത്. ചീമേനി, വാഴാനി, പീച്ചി ഡാമുകള്‍ക്കായി ഒരു വര്‍ഷത്തിനുള്ളില്‍ ഡാം സര്‍ക്ക്യൂട്ടും പൂര്‍ത്തിയായി. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് എല്ലാറ്റിന്റേയും ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്രസഹായം കൂടാതെ ബാക്കിയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുത്. പുതിയ സംരംഭകര്‍ക്കായി ടൂറിസം മേഖലയില്‍ വിവിധ പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നുണ്ട്. മൂ് വര്‍ഷംകൊണ്ട് നാല് ലക്ഷം തൊഴിലവസരങ്ങള്‍ ടൂറിസം മേഖലയില്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുത്. പ്ലാന്‍ ഫണ്ടില്‍ നിന്ന് 300 കോടിരൂപയും കിഫ്ബിയില്‍ നിന്ന് 700 കോടി രൂപയും ഈ വര്‍ഷം ടൂറിസം മേഖലയില്‍ ചിലവഴിക്കും. മലബാര്‍ മേഖലയില്‍ വയനാട്ടിലടക്കം ഉത്തരവാദിത്വ ടൂറിസത്തിന് പ്രാധാന്യം നല്‍കി സംരംഭകരെ പ്രോത്സാഹിപ്പിച്ച് ജനങ്ങളെ പങ്കാളിയാക്കിയാണ് ടൂറിസം പദ്ധതി ആസൂത്രണം ചെയ്യുത്. ഇക്കോ ടൂറിസത്തിനും അഡ്വഞ്ചര്‍ ടൂറിസത്തിനുമാണ് മലബാര്‍ മേഖലയില്‍ പ്രാധാന്യം നല്‍കുത്. ഇവിടെ പുതിയ ഡസ്റ്റിനേഷനുകള്‍ കണ്ടെത്തുതിനും വളര്‍ത്തുതിനും ടൂറിസം വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണ 100 ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 50 ശതമാനവും മൂ് വര്‍ഷംകൊണ്ട് സംസ്ഥാനത്ത് വര്‍ദ്ധിപ്പിക്കാനാണ് വിനോദസഞ്ചാരവകുപ്പ് ലക്ഷ്യമിടുത്. ഇറ്റലി തുടങ്ങിയ 13 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെകൂടി ഉള്‍പ്പെടുത്തി സ്‌പൈസ് റൂട്ട് വിപുലപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. ഗ്രീന്‍ കാര്‍പ്പെറ്റിലെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

 


LEAVE A REPLY

Please enter your comment!
Please enter your name here