കരിങ്കല്‍-ചെങ്കല്‍ ക്വാറി തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ആക്രി വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, റിക്ഷ വലിക്കുന്നവര്‍ തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്) പദ്ധതിയില്‍ അംഗത്വം നേടാം. റേഷന്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പും സഹിതം 18, 19, 20 തീയതികളില്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 30,000 രൂപയുടെ സൗജന്യ ചികിത്സയും അര്‍ബ്ബുദം, ഹൃദയം, വൃക്ക, കരള്‍, ന്യൂറോ രോഗങ്ങള്‍ക്കും അപകട ട്രോമ കെയര്‍ മുതലായവയ്ക്ക് 70,000 രൂപയുടെ അധിക ചികിത്സയും ലഭിക്കും. കുടുംബനാഥനോ, നാഥയ്‌ക്കോ അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ലഭിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here